15 വര്‍ഷത്തെ പ്രണയം; 'പണി' നായിക  അഭിനയ വിവാഹിതയാകുന്നു

വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം സമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു.

author-image
ഫിലിം ഡസ്ക്
New Update
63363

ജോജു ജോര്‍ജ് ചിത്രം പണിയിലെ നായിക അഭിനയ വിവാഹിതയാകുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം സമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചു.

Advertisment

4242424

''മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹങ്ങള്‍ എണ്ണാം, എന്നെന്നേക്കുമായുള്ള യാത്ര ഇന്ന് ആരംഭിക്കുന്നു..''- എന്നാണ് പങ്കാളിയുടെയും തന്റെയും കൈകള്‍ മണി മുഴക്കുന്നതിന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചത്. 

ബാല്യകാല സുഹൃത്താണ് വരന്‍ എന്നാണ് വിവരം. 15 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇക്കാര്യം നടി തന്നെ ഒരു പരിപാടിയില്‍ വെളിപ്പെടുത്തിയിരുന്നു. അഭിനയയ്ക്ക് ജന്മനാ കേള്‍വിശക്തിയും സംസാരശേഷിയുമില്ല.