ഷൂട്ടിങ്ങിനിടെ പനി പിടിച്ച് വിറച്ചു കിടന്നപ്പോള്‍ എന്റെ തലയില്‍ തഴുകിക്കൊണ്ട് ലാലേട്ടന്‍ എന്റെ അസുഖം എങ്ങനെയുണ്ടെന്ന് തിരക്കി, അച്ഛനേയും അമ്മയേയും ഓര്‍ത്തുപോയി: സംഗീത് പ്രതാപ്

"ലാലേട്ടനെ കാണണമെന്ന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു"

author-image
ഫിലിം ഡസ്ക്
New Update
sangeeth-prathap-arjun-ashokan-accident-305308277-16x9_0

മോഹന്‍ലാലില്‍ നിന്ന് അഭിനേതാവ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഒരുപാട് പഠിക്കാന്‍ സാധിച്ചെന്ന് നടന്‍ സംഗീത് പ്രതാപ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത്.  

Advertisment

''ഷൂട്ടിങ്ങിനിടെ പനി പിടിച്ച് വിറച്ചു കിടന്നപ്പോള്‍ ലാലേട്ടന്റെ മുറിയില്‍ കൊണ്ടുപോയാണ് ഡോക്ടറും നഴ്സും ഇഞ്ചക്ഷനും മരുന്നും തന്നത്. അവിടെ വന്ന് എന്റെ തലയില്‍ തഴുകിക്കൊണ്ട് ഡോക്ടറോട് ലാലേട്ടന്‍ ഇവന്റെ അസുഖം എങ്ങനെയുണ്ടെന്ന് അന്വേഷിക്കുന്ന രംഗം മനസില്‍ മായാതെ കിടക്കുന്നു. 

Sangeeth-Prathap-Mohanlal-12052025-2

കുറച്ചുനേരം ലാലേട്ടന്‍ എന്റെ മുടിയില്‍ തഴുകിയപ്പോള്‍ കണ്ണുനിറഞ്ഞ കുട്ടിക്കാലത്തെ പനി ദിവസങ്ങളേയും അച്ഛന്റേയും അമ്മയും പരിചരണത്തേയും ഓര്‍ത്തുപോയി. അച്ഛനും അമ്മയും കഴിഞ്ഞാല്‍ ആ സ്ഥാനത്ത് ഇന്ന് ലാലേട്ടനാണെന്നോര്‍ക്കുമ്പോള്‍ ചെറുതായൊന്നുമല്ല ഹൃദയം കുളിരുന്നത്. 

അഭിനേതാവ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഒരുപാട് പഠിക്കാന്‍ സാധിച്ചിട്ടുണ്ട് ലാലേട്ടനില്‍ നിന്നും. നല്ലൊരു മനുഷ്യനാവുക എന്നതാണ് ആദ്യത്തെ കാര്യം. ഓഫ് സ്‌ക്രീനില്‍ ലാലേട്ടന്‍ ആളുകളോട് പെരുമാറുന്ന രീതി ശരിക്കും സ്പര്‍ശിച്ചിട്ടുണ്ട്. 

AA1LqT4C

ലാലേട്ടനെ കാണണമെന്ന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ചെറിയ സീനായിട്ടുപോലും തുടരും സിനിമയിലേക്ക് പോയത്. ആസിഫ് അലി പോലും ഒരിക്കല്‍ എടാ എനിക്ക് നിന്നോട് അസൂയ തോന്നുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 

ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും പങ്കിടുക എന്നത് ഒരുപാട് നടന്മാരുടെ ആഗ്രഹമാണ്. അപ്പോഴാണ് ലാലേട്ടന്റെ കൂടെ ഒപ്പത്തിന് ഒപ്പം നിന്ന് ചിലപ്പോള്‍ ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരു മുഴുനീള കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിക്കുന്നത്...''

Advertisment