New Update
/sathyam/media/media_files/2025/07/19/3b8231f8-cda5-4381-814c-0c3c75cd19ce-1-2025-07-19-17-18-12.jpg)
മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് വിവരം. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
Advertisment
മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. ശരീരത്തിന്റെ പുറത്തിനേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യു.എസിലേക്ക് പോയ താരം ഇവിടെനിന്ന് യു.കെയിലേക്ക് മാറി. ഇപ്പോള്‍ കുടുംബത്തോടൊപ്പം യു.കെയില്‍ വിശ്രമത്തിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us