അശ്വിന്‍ എന്നെക്കുറിച്ച് എല്ലാവരോടും പറയും സ്‌നേഹം മാത്രം കൊടുത്താല്‍ മതി ബാക്കി എല്ലാം അവള്‍ തരുമെന്ന്, പൈങ്കിളിയുടെ എക്‌സ്ട്രീമാണ് ഞാന്‍: ദിയ കൃഷ്ണ

"രണ്ടാമതൊരു കുഞ്ഞ് ഉടനെയില്ല"

author-image
ഫിലിം ഡസ്ക്
New Update
0b163da2-18ab-4f56-8e8e-0c74266e32f9

രണ്ട് ദിവസം മുമ്പായിരുന്നു സെലിബ്രിറ്റി കപ്പിള്‍സായ ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേഷിന്റെയും ഒന്നാം വിവാഹ വാര്‍ഷികം. ഇപ്പോഴിതാ രണ്ടാമതൊരു കുഞ്ഞ് ഉടനെയില്ലെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു പറയുകയാണ് ഇരുവരും. 

Advertisment

7182729f-6e3e-4e71-86f4-2646e0a0db3a

''മോതിരം ഇട്ട് തന്നശേഷം അശ്വിനെന്നും എന്റെ വക ട്രീറ്റാണ്. ലണ്ടന്‍ പോയപ്പോള്‍ ബിസിനസ് ക്ലാസിലാണ് പോയത്. തിരികെ വന്നത് ഫസ്റ്റ്ക്ലാസ് ടിക്കറ്റിലും. 

അവന്‍ എന്നെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരോടും പറയും സ്‌നേഹം മാത്രം കൊടുത്താല്‍ മതി ബാക്കി എല്ലാം അവള്‍ തരുമെന്ന്. പൈങ്കിളിയുടെ എക്‌സ്ട്രീമാണ് ഞാന്‍. പൈങ്കിളി ലെവല്‍ എന്തെങ്കിലും കാണിച്ചാല്‍ ഞാന്‍ ഫ്‌ളാറ്റാണ്.

Diya-Krishna-with-Aswin-Ganesh-

എന്നെ എളുപ്പത്തില്‍ സന്തോഷിപ്പിക്കാന്‍ പറ്റും. രണ്ടാമതൊരു കുഞ്ഞ് ഉടനെയില്ല. സെക്കന്റ് ബേബിയെക്കുറിച്ച് ആളുകള്‍ എന്നോട് ചോദിക്കുമ്പോള്‍ റിലാക്‌സ് ചെയ്യാനാണ് ഞാന്‍ പറയുന്നത്. 

എന്തായാലും രണ്ട് വര്‍ഷത്തേക്ക് അങ്ങനൊരു കാര്യം ചിന്തിക്കുന്നില്ല. ഓമിക്ക് ബോറടിക്കുന്നുവെന്ന് തോന്നിയാല്‍ അപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് ചിന്തിക്കും...''

Advertisment