താരങ്ങളുടെ പിന്നാലെ നില്‍ക്കുകയും അവരുടെ പിന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയും ചെയ്യേണ്ടവരല്ല നിര്‍മാതാക്കള്‍, സംഘടനയെ ഇത്രയും ഉന്മൂലനം ചെയ്ത് ഇല്ലാതാക്കിയത് ഈ നേതാക്കളാണ്; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സാന്ദ്ര തോമസ്

സാന്ദ്ര തോമസ് നാമനിര്‍ദേശപത്രിക ഇന്ന് സമര്‍പ്പിക്കും.

author-image
ഫിലിം ഡസ്ക്
New Update
100090390

ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സാന്ദ്ര തോമസ്.  നാമനിര്‍ദേശപത്രിക ഇന്ന് സമര്‍പ്പിക്കും.

Advertisment

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ചാല്‍ നിര്‍മാതാക്കളുടേയും സിനിമാമേഖലയുടെയും ഗുണകരമായ മാറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

''ഞാന്‍ നിര്‍മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്റെ ഒരു നിലപാടിന്റെ ഭാഗവും കൂടിയായിട്ടാണ് മത്സരിക്കുന്നത്. നിര്‍മാതാക്കളുടെ സംഘടന പതിറ്റാണ്ടുകളായിട്ടു കുറച്ചുപേരുടെ കുത്തകയായിട്ടിരിക്കുന്ന സംഘടനയാണ്.

bvfsddfgh

സംഘടന കുറച്ചുപേര്‍ അവരുടെ ലാഭത്തിനു വേണ്ടി മാത്രം ഉപയോഗിക്കുമ്പോള്‍ മറ്റു നിര്‍മാതാക്കള്‍ക്ക് അതില്‍ നിന്നൊരു ഗുണം ഉണ്ടാകുന്നില്ല. അത് മാത്രമല്ല ഇത് പരോക്ഷമായി ഇന്‍ഡസ്ട്രിയെ മുഴുവനായി ബാധിക്കുന്നുണ്ട്.

ഇപ്പോള്‍ കഴിഞ്ഞ കുറെ മാസങ്ങളില്‍ ഇവര്‍ സിനിമയുടെ ലാഭ നഷ്ട കണക്കുകള്‍ പുറത്തുവിട്ടു. ഇതില്‍ ആര്‍ക്ക് ഗുണമുണ്ടായി? അതൊരു വമ്പന്‍ പരാജയമായിരുന്നു. ഇത് അസോസിയേഷന്റെ പരാജയമാണ്.

അത് അവര്‍ക്ക് നിര്‍ത്തേണ്ടി വന്നു. താരങ്ങളുടെ പിന്നാലെ നില്‍ക്കുകയും അവരുടെ പിന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയും ചെയ്യേണ്ടവരല്ല നിര്‍മാതാക്കള്‍. നിര്‍മ്മാതാക്കളുടെ സംഘടന ഏറ്റവും ശക്തമായ സംഘടനയാണ്. ആ സംഘടനയെ ഇത്രയും ഉന്മൂലനം ചെയ്ത് ഇല്ലാതാക്കിയത് ഈ നേതാക്കളാണ്...''

Advertisment