കഥ പറയാനെത്തിയ ജോൺ എബ്രഹാമും പവിത്രനും പ്രേം നസീറിന്‍റെ കൈയിൽനിന്ന് ആ‍യിരം രൂപ വാങ്ങി അഡ്വാ​ൻ​സ് വാ​ങ്ങി

author-image
ഫിലിം ഡസ്ക്
New Update
john pavithran

സമാന്തര സിനിമകളുടെ അമരക്കാരായ ജോൺ എബ്രഹാമും പവിത്രനും കഥപറയാനായി, ഒ​രി​ക്ക​ൽ പ്രേം​ന​സീ​റി​ന്‍റെ വീ​ട്ടി​ലെത്തി. നസീർ സാറിന്‍റെ കൈയിൽനിന്ന് പൈസ കടംവാങ്ങുകയാണ് ലക്ഷ്യം. വ​രാ​ന്ത​യി​ൽ പേ​ര​ക്കി​ടാ​ങ്ങ​ൾ​ക്കു ക​ളി​ക്കാ​നു​ള്ള ര​ണ്ട് മ​ര​ക്കു​തി​ര​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കോ​ളിം​ഗ്ബെ​ൽ അ​മ​ർ​ത്തി​യ​ശേ​ഷം ജോ​ണും പ​വി​ത്ര​നും ആ ​മ​ര​ക്കു​തി​ര​മേ​ൽ ഇ​രു​ന്ന് ആ​ടാ​ൻ തു​ട​ങ്ങി. 

Advertisment

""ങാ...​ഇ​താ​ര്... ജോ​ൺ! വ​രൂ അ​ക​ത്തി​രി​ക്കാം.''
പ്രേം​ന​സീ​ർ അ​വ​രെ അ​ക​ത്തേ​ക്കു ക്ഷ​ണി​ച്ചു. അ​ദ്ദേ​ഹ​ത്തെ ക​ണ്ട​പ്പോ​ൾ എ​ഴു​ന്നേ​റ്റു​നി​ന്ന അ​വ​ർ വീ​ണ്ടും മ​ര​ക്കു​തി​ര​മേ​ൽ ഇ​രു​ന്നു.
""ഞ​ങ്ങ​ളി​വി​ടെ ഇ​രു​ന്നോ​ളാം...''
പ്രേം​ന​സീ​ർ  അ​തു കേ​ട്ട് ചി​രി​ച്ചു.
""ങാ... ​വ​ന്ന കാ​ര്യം പ​റ​ഞ്ഞി​ല്ല​ല്ലോ.''  അ​ദ്ദേ​ഹം തി​ര​ക്കി.

""ഞ​ങ്ങ​ൾ​ക്ക് സാ​റി​ന്‍റെ ഡേ​റ്റ് വേ​ണം.'' പ​വി​ത്ര​ൻ പ​റ​ഞ്ഞു.
""ഓ​ഹോ... അ​തു ശ​രി... ത​രാ​മ​ല്ലോ. ആ​ട്ടെ... ക​ഥ കേ​ൾ​ക്ക​ട്ടെ...''
""ക​ഥ​യൊ​ക്കെ ന​ല്ല ക​ഥ​യാ. ക​ഥ​യു​ടെ മാ​സ്റ്റ​റ​ല്ലേ ഈ ​ഇ​രി​ക്കു​ന്ന​ത്.'' പ​വി​ത്ര​ൻ ജോ​ണി​നെ ചൂ​ണ്ടി പ​റ​ഞ്ഞു.
""വ​ള​രെ സ​ന്തോ​ഷം. നി​ങ്ങ​ളെ​പ്പോ​ലു​ള്ള ചെ​റു​പ്പ​ക്കാ​രാ​യ പ്ര​തി​ഭ​ക​ളു​ടെ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്കാ​ഗ്ര​ഹ​മു​ണ്ട്."" പ്രേം​ന​സീ​ർ പ​റ​ഞ്ഞു.


""സാ​റി​ന് സ​ന്തോ​ഷ​മാ​യ​ല്ലോ. ഞ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​മാ​യി. ഒ​രു ആ​യി​രം രൂ​പ സാ​ർ അ​ഡ്വാ​ൻ​സാ​യി താ...''
​ജോ​ൺ ഏ​ബ്ര​ഹാം എ​ടു​ത്ത​ടി​ച്ച​പോ​ലെ പ​റ​ഞ്ഞു. ജോ​ണി​ന​ല്ലാ​തെ മ​റ്റാ​ർ​ക്കും ഇ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റി​ല്ല.


മാ​ന്യ​നാ​യ പ്രേം​ന​സീ​ർ ആ​യി​രം രൂ​പ അ​വ​ർ​ക്കു ന​ൽ​കി.
ജോ​ണും പ​വി​ത്ര​നും​കൂ​ടി ആ ​പ​ണ​മ​ത്ര​യും വെ​ള്ള​മ​ടി​ച്ചു തീ​ർ​ത്തു.

നസീർ സാർ പിന്നീട്, ആ പണം അവരോടു ചോദിച്ചിട്ടുമില്ല. സത്യത്തിൽ അവർ സിനിമ ചെയ്യാൻ വന്നതല്ലെന്നും പൈസയ്ക്കു ബുദ്ധിമുട്ടായതുകൊണ്ട് വന്നതാണെന്നും മനുഷ്യസ്നേഹിയായ മഹാനടനു മനസിലായിട്ടുണ്ടാകണം.

Advertisment