ഷാജി പാപ്പാനും പിള്ളാരും ഉടനെത്തുന്നു ; ആട് 3 മാർച്ച് 19 ന് റിലീസ് ; പുതിയ പോസ്റ്റർ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
aadu 3

കൊച്ചി : ആയുധങ്ങൾ കൈയ്യിലേന്തി പ്രതിരോധത്തിൻ്റേയും, പ്രതികാരത്തിൻ്റേയും, രോഷവുമായി ഷാജി പാപ്പനും സംഘവും പ്രത്യക്ഷപ്പെടുന്ന ആട് 3 യുടെ പുതിയ പോസ്റ്റർ എത്തി. മാർച്ച് പത്തൊമ്പത് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടാണ് , പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

Advertisment

ഫാൻ്റസി.ഹ്യൂമർ. ആക്ഷൻ. ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം പുണ്യദിനമായ റംസാൻ ആഘോഷ ദിനവുമായി ബന്ധപ്പെട്ടാണ് മാർച്ച് പത്തൊമ്പതിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൂന്നാം പതിപ്പിലൂടെ ഇരിലെ ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ട നേടിക്കഴിഞ്ഞിക്കുന്നു.
ആടിൻ്റെ മൂന്നാം പതിപ്പിൽ എത്തുമ്പോൾ ഷാജി പാപ്പനും സംഘവും ഇക്കുറി നേരിടുന്ന പ്രശ്നങ്ങളെന്താണന്നുള്ളതാണ് പ്രേക്ഷകർ , ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
സംഘർഷഭരിതമായ സ്ഥിതിവിശേഷത്തെ ത്തന്നെ യാണ് ഇവർ നേരിടുന്നതെന്ന് ഈ പോസ്റ്റർ വ്യക്തമാക്കുന്നു.

ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളിൽ ഇതിനകം വലിയ പ്രാധാന്യം നേടിക്കഴിഞ്ഞിരിക്കുന്നു. മുൻഭാഗങ്ങളുടെ വിജയവും, കഥാപാത്രങ്ങളിലെ കൗതുകവും, വിശാലമായ ക്യാൻവാസ്സും വൻ മുതൽമുടക്കുമൊക്കെയാണ് ഈ ചിത്രത്തിന് വലിയ പ്രതീക്ഷക്കു വകനൽകിയിരിക്കുന്നത്.

ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യക്കു പുറമേ വിനായകൻ. സൈജുക്കുരുപ്പ്,. സണ്ണി   വെയ്ൻ. ധർമ്മജൻ ബൊൾഗാട്ടി, ഇന്ദ്രൻസ് , അജുവറൂഗീസ്. വിജയബാബു ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഇവർക്കൊപ്പം  ഹോളിവുഡ് താരം ലാറയൂം പ്രിധാന വേഷങ്ങളിൽ എത്തുന്നു. സംഗീതം ഷാൻ റഹ്മാൻ.ഛായാഗ്രഹണം - അഖിൽ ജോർജ്. എഡിറ്റിംഗ്- ലിജോ പോൾ. കലാസംവിധാനം - അനീസ് നാടോടി മേക്കപ്പ് - റോണക്സ് സേവ്യർ -കോസ്റ്റ്യും - ഡിസൈൻ- സ്റ്റെഫി സേവ്യർ - സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ,


പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് .ബാബു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര 'പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ. .വാഴൂർ ജോസ്

Advertisment