ആടുജീവിതം ട്രെയ്‌ലറിന്റെ പുനരാവിഷ്കരണം യൂട്യൂബിൽ ഹിറ്റാകുന്നു- വീഡിയോ

author-image
ഫിലിം ഡസ്ക്
New Update
youtub aadujeevitham.jpg

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആടുജീവിതം'. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ചിത്രമാണിത്. പ്രിത്വിരാജ് പ്രധാന കഥാപാത്രമായി എത്തിയിട്ടുള്ള ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറും വൻ ജന ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

Advertisment

 ഇപ്പോൾ  ഇതാ യുട്യൂബിൽ വൈറലാവുകയാണ് ആടുജീവിതം ട്രെയ്‌ലറിന്റെ പുനരാവിഷ്കരണം. യഥാർഥ ട്രെയിലറിനോട് കിടപിടിക്കുന്ന മേക്കിങും അഭിനേതാവിന്റെ അസാധ്യ പ്രകടനവുമാണ് വീഡിയോയെ വേറിട്ട അനുഭവമാക്കുന്നത്.

കാർബൺ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ആടുജീവിതം ട്രെയിലർ പുനരാവിഷ്കരിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തോളം പേരിലേക്ക് എത്തിക്കഴിഞ്ഞു. ജയശങ്കറാണ് ട്രെയ്‌ലർ എഡിറ്റ് ചെയ്തിരിക്കുന്നതും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും. ഷെബിൻ ഷരീഫ്, അഭിനേഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Advertisment