ധ്യാനിന്റെ തിരക്കഥയില്‍ ശ്രീനിവാസന്റെ തിരിച്ചുവരവ് 'ആപ് കൈസേ ഹോ' റിലീസിനൊരുങ്ങുന്നു

 ധ്യാനിന്റെ തിരക്കഥയില്‍ വരുന്ന മൂന്നാമത്തെ ചിത്രം  'ആപ് കൈസേ ഹോ' റിലീസിന് ഒരുങ്ങുന്നു. ഏറെ നാള്‍ക്കു ശേഷം ശ്രീനിവാസന്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും കൂടെയുണ്ട് ഈ ചിത്രത്തിന്.

author-image
ഗള്‍ഫ് ഡസ്ക്
New Update
aap kaisai hoo

ധ്യാനിന്റെ തിരക്കഥയില്‍ വരുന്ന മൂന്നാമത്തെ ചിത്രം  'ആപ് കൈസേ ഹോ' റിലീസിന് ഒരുങ്ങുന്നു. ഏറെ നാള്‍ക്കു ശേഷം ശ്രീനിവാസന്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും കൂടെയുണ്ട് ഈ ചിത്രത്തിന്.

Advertisment

ഇതിനു മുന്നേ ധ്യാനിന്റെ തന്നെ സംവിധാനത്തില്‍ പിറന്ന ലവ് ആക്ഷന്‍ ഡ്രാമയിലും ശ്രീനിവാസന്‍ അഭിനയിച്ചിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്രീനിവാസന്‍ തന്റെ മകന്റെ തന്നെ തിരക്കഥയില്‍ വീണ്ടും 'ആപ് കൈസേ ഹോയിലൂടെ' തിരിച്ചുവരുന്നു.


ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. കോമഡിക്ക് പ്രാധാന്യമുള്ള ഈ ചിത്രം ഫെബ്രുവരി 28 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


അജു വര്‍ഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വിജിത തുടങ്ങി നീണ്ട താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 


മനു മഞ്ജിത്തും സ്വാതി ദാസും ചേര്‍ന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, മേക്കപ്പ് വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യൂം ഡിസൈന്‍ ഷാജി ചാലക്കുടി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ.

Advertisment