Advertisment

'ചേച്ചി വളർത്തിയ പട്ടിയിൽ ഒരുത്തൻ ആയിരുന്നു ലവൻ എന്ന് കമന്റ്'; 'ഗോപി സുന്ദറിനെയാണ് ഉദ്ദേശിച്ചതെങ്കിൽ എനിക്ക് അഭിമാനമേയുള്ളൂ. ആര് ആരെ വളർത്തിയെന്ന കണക്കെടുപ്പ് ചേട്ടൻ എടുക്കാൻ നിൽക്കണ്ട. സ്വന്തം വീട്ടിൽ ഭാര്യയും അമ്മയും സുഖമായിരിക്കുന്നു എന്ന് പോയി നോക്കൂ'; കമന്റ് ബോക്സിൽ ​ഗോപി സുന്ദറിനെക്കുറിച്ച് ചോദിച്ചവർക്ക് ചുട്ടമറുപടിയുമായി അഭയ ഹിരൺമയി

author-image
മൂവി ഡസ്ക്
New Update
H

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് അവസാനിപ്പിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്റുകൾക്ക് ചുട്ടമറുപടി നൽകി ഗായിക അഭയ ഹിരൺമയി. കഴിഞ്ഞ ദിവസം അഭയ പങ്കുവച്ച ആനിമൽ റെസ്‌ക്യു സെന്ററിനെക്കുറിച്ചുള്ള വീഡിയോയുടെ താഴെയാണ്  ​ഗോപി സുന്ദറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച് ഒരാൾ കമന്റിട്ടത്.

Advertisment

ചേച്ചി വളർത്തിയ പട്ടിയിൽ ഒരുത്തൻ ആയിരുന്നു ലവൻ എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ, ഗോപി സുന്ദറിനെയാണ് ആണ് നിങ്ങൾ ഉദ്ദേശിച്ചതെങ്കിൽ എനിക്ക് അഭിമാനമേയുള്ളൂ. ആര് ആരെ വളർത്തിയെന്ന കണക്കെടുപ്പ് ചേട്ടൻ എടുക്കാൻ നിൽക്കണ്ട. സ്വന്തം വീട്ടിൽ ഭാര്യയും അമ്മയും സുഖമായിരിക്കുന്നു എന്ന് പോയി നോക്കൂ - എന്നായിരുന്നു അയാൾക്ക് അഭയ നൽകിയ മറുപടി.

G

നമ്മൾ ആരേയും ഉദ്ദേശിച്ചിട്ടില്ല. പട്ടി സുന്ദരൻ ആണെന്നാ പറഞ്ഞത്. ചേച്ചി വേറെ എന്തെങ്കിലും ഉദ്ദേശിച്ചു എങ്കിൽ എന്റെ പ്രശ്‌നം അല്ല. പിന്നെ എന്റെ ഭാര്യയും അമ്മയും സുഖമായിരിക്കുന്നു. അവിടേയും എല്ലാർക്കും സുഖമല്ലേ എന്നായി ഇതോടെ അയാളുടെ മറുപടി. അപ്പോ ചേട്ടൻ ഈ പോസ്റ്റ് മൈൻഡ് ആക്കാണ്ട് പോയി ആൾക്കാരെ സഹായിക്കൂ എന്ന് അഭയയും മറുപടി നൽകി. 

കുഴി തോണ്ടാൻ എന്ന ഉദ്ദേശത്തോടെയാണ് കമന്റിടുന്നതെങ്കിൽ ഇവിടെ കുഴിയില്ല, പച്ചപ്പാണ്. ആൽമരം ആയി വളർന്നോണ്ടിരിക്കുകയാണ്. വേരിനു നല്ല ബലവും ഉണ്ട്. കുഴിക്കാൻ നിന്നാൽ ചെളി തെറിക്കും എന്ന് അഭയയും മറുപടി നൽകി. കുഴി തോണ്ടാൻ ഒരു ഉദ്ദേശവും ഇല്ല, ആൽമരം ആയി തന്നെ തഴച്ചു വളരൂ. ഇനിയും ഉയരത്തിൽ പിന്നെയും ഉയർത്തിൽ കട്ട സപ്പോർട്ട് എന്നായി കമന്റിട്ടയാൾ. 

 

 

 

Advertisment