ഐ​ശ്വ​ര്യ​യും ധനുഷും 18 വർഷം ഒന്നിച്ചു ജീവിച്ചു; ഡൈവോഴ്സിനു ശേഷം ധ​നു​ഷിനെതിരെ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു, ഇപ്പോൾ താരം പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് ഇങ്ങനെ പറഞ്ഞു

author-image
ഫിലിം ഡസ്ക്
New Update
DHANUSH1.jpg

ധനുഷിന്‍റെ "തേ​രേ ഇ​ഷ്ക് മേം' പുതിയ ചിത്രത്തിന്‍റെ ട്രെ​യി​ല​ർ റിലീസ് പരിപാടിക്കിട‍യിൽ തെന്നിന്ത്യൻ‌ സൂപ്പർതാരം ധനുഷ് പ്രണയത്തെക്കുറിച്ചു പറഞ്ഞത് വൈറലായി. ഐശ്വര്യ രജനികാന്തുമായുള്ള പ്രണയം, വിവാഹം, വിവാഹമോചനം എന്നീ അവസ്ഥകളിലൂടെ കടന്നുപോ‍യ താരം പറയുന്ന മറപടി എന്തായിരിക്കുമെന്ന് ആരാധകർ വീർപ്പടക്കിയിരിക്കുകയായിരുന്നു. ആ​ന​ന്ദ് എ​ൽ. റാ​യ് സം​വി​ധാ​നം ചെ​യ്ത് ധ​നു​ഷും കൃ​തി സ​നോ​ണും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന "തേ​രേ ഇ​ഷ്ക് മേം' റൊമാന്‍റിക്-ആക്ഷൻ ഡ്രാമയാണ്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത്. 

Advertisment

ച​ട​ങ്ങി​ൽ ധ​നു​ഷി​നോ​ടും കൃ​തി സ​നോ​ണി​നോ​ടും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ചു. മറുപടി പറയാൻ ഇരുവരും മടിച്ചു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ധ​നു​ഷ് പ​റ​ഞ്ഞു, "എ​നി​ക്ക​റി​യി​ല്ല.' താങ്കൾക്ക് അത് എളുപ്പം വി​ശ​ദീ​ക​രി​ക്കാ​ൻ കഴിയുമെന്ന് ത​മാ​ശരൂപേണ ആരോ പ്രതികരിച്ചപ്പോൾ ധനുഷിന്‍റെ മറുപടി ഇങ്ങനെയായിരുന്നു:  

"പ്രണയം വിലമതിക്കാനാകാത്ത വികാരമാണെന്ന് ഞാ​ൻ ക​രു​തു​ന്നു.'
ധ​നു​ഷിന്‍റെ ഓ​ൺ​സ്‌​ക്രീ​ൻ ക​ഥാ​പാ​ത്ര​മാ​യ ശ​ങ്ക​ർ അ​തി​നോ​ട് യോ​ജി​ക്കി​ല്ലെ​ന്ന് കൃ​തി പ​റ​ഞ്ഞപ്പോൾ, "ഞാ​ൻ അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​യ​ല്ലെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ല്ലോ...' എന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്‍റെ മറുപടികേട്ട് എല്ലാവരും കൈയടിക്കുകയും ആഘോഷിക്കുകയും ചെയ്തു. 

ഐശ്വര്യ-ധനുഷ് ദാന്പത്യം


ധ​നു​ഷിന്‍റെ​യും ഇതിഹാസതാരം രജനികാന്തിന്‍റെ മകൾ ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്‍റെ​യും വി​വാ​ഹം ​2004 ൽ ​ചെ​ന്നൈ​യി​ലാണു നടന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

dhanush

ഐശ്വര്യക്ക് ധനുഷിനേക്കാൾ പ്രായക്കൂടതലും ഉണ്ടായിരുന്നു. അത്യാഡംബരമായിരുന്നു ചടങ്ങുകൾ. 18 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നു ശേ​ഷം, വേ​ർ​പി​രി​യാ​നു​ള്ള തീ​രു​മാ​നം ഇരുവരും ഒരുമിച്ചാണ് അറിയിച്ചത്. സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കുകയായിരുന്നു.

1418400-dhanush-aishwarya-rajinikanth.webp


"സു​ഹൃ​ത്തു​ക്ക​ൾ, ദ​മ്പ​തി​ക​ൾ, മാ​താ​പി​താ​ക്ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ എ​ന്നീ നി​ല​ക​ളി​ൽ 18 വ​ർ​ഷ​ത്തെ ഒ​രു​മി​ച്ചു​ള്ള ജീ​വി​തം. വ​ള​ർ​ച്ച​യു​ടെ​യും മ​ന​സി​ലാ​ക്ക​ലിന്‍റെ​യും പൊ​രു​ത്ത​പ്പെ​ട​ലി​ന്‍റെ​യും പൊ​രു​ത്ത​പ്പെ​ടു​ത്ത​ലി​ന്‍റെ​യും യാ​ത്ര​യാ​യി​രു​ന്നു. ഇ​ന്ന്, വ​ഴി​ക​ൾ വേ​ർ​പി​രി​യു​ന്ന ഒ​രു സ്ഥ​ല​ത്താ​ണ് ഞ​ങ്ങ​ൾ നി​ൽ​ക്കു​ന്ന​ത്. ഞങ്ങൾ വേ​ർ​പി​രി​യുന്നു. ദ​യ​വാ​യി ഞ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ ബ​ഹു​മാ​നി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ്വ​കാ​ര്യ​ത ന​ൽ​കു​ക​യും ചെ​യ്യു​ക.'- എന്നായിരുന്നു പ്രസ്താവന.

Advertisment