താരപുത്രന്മാരുടെ നിരയിലേക്ക് മറ്റൊരാള്‍ കൂടി; നടന്‍ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു എസ് തിലക് ബിഗ് സ്‌ക്രീനിലേക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update
ABHIMANU S THILAK.jpg

മലയാള സിനിമയില്‍ താരപുത്രന്മാരുടെ നിരയിലേക്ക് മറ്റൊരാള്‍ കൂടിയെത്തുന്നു. നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകന്റെ മകന്‍ അഭിമന്യു എസ് തിലകാണ് മാര്‍ക്കോ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Advertisment


അതേസമയം ചിത്രത്തില്‍ അഭിമന്യുവിന്റെ അടക്കം കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മലയാളത്തില്‍ ആദ്യമായി പ്രവര്‍ത്തിക്കുന്ന ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ഉണ്ണി മുകുന്ദന്‍ ഫിലിസിന്റെയും ബാനറില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം അഭിമന്യുവിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്റ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

 

Advertisment