Advertisment

ജയിലറില്‍ എനിക്ക് കിട്ടിയത് 35 ലക്ഷമല്ല, അതൊക്കെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ്, അതിന്റെ ഇരട്ടിയുടെ ഇരട്ടി തുക പ്രതിഫലമായി കിട്ടി, സെറ്റില്‍ അവര്‍ എന്നെ പൊന്നുപോലെ നോക്കി: വിനായകന്‍

" ഇപ്പോള്‍ സെലക്ടീവാണ്. ജയിലര്‍ പോലുള്ള ഒരു വലിയ സിനിമ കഴിഞ്ഞ് നില്‍ക്കുകയാണ്. അടുത്ത സിനിമ സെലക്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം"

author-image
ഫിലിം ഡസ്ക്
Sep 17, 2023 11:23 IST
actor vinayakan

ജയിലറില്‍ തനിക്ക് ലഭിച്ച പ്രതിഫലം 35 ലക്ഷമാണെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്ന് വെളിപ്പെടുത്തി വിനായകന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തുറന്നു പറയുന്നത്. 

Advertisment

'' ജയിലറില്‍ 35 ലക്ഷം പ്രതിഫലം എനിക്ക് കിട്ടിയെന്ന പ്രചാരണം തെറ്റാണ്. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ തുക എനിക്ക് കിട്ടി. നിര്‍മാതാവ് ഇതൊന്നും കേള്‍ക്കണ്ട. നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് ഇതൊക്കെ. 35 ലക്ഷത്തില്‍ കൂടുതല്‍ എനിക്ക് കിട്ടി. ഞാന്‍ ചോദിച്ച പ്രതിഫലം എനിക്ക്  അവര്‍ തന്നു. സെറ്റില്‍ എന്നെ പൊന്നുപോലെ നോക്കി. ഞാന്‍ ചോദിച്ച പ്രതിഫലം എനിക്കവര്‍ തന്നു. 

വര്‍മന്‍ എന്ന കഥാപാത്രമായി ഒരു വര്‍ഷത്തോളം നിന്നു. ഇത്രയും സ്‌ട്രെച്ച് ചെയ്ത് ഒരു കഥാപാത്രവും ഞാന്‍ ചെയ്തിട്ടില്ല. അങ്ങനെ ഹോള്‍ഡ് ചെയ്യുമ്പോള്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടാകും. ക്യാപ്ടന്‍ മില്ലര്‍ എന്നൊരു ചിത്രം ഇതിനിടെ വന്നെങ്കിലും ജയിലര്‍ ഉണ്ടായതിനാല്‍ കരാറില്‍ ഒപ്പിട്ടില്ല. 

ഇപ്പോള്‍ സെലക്ടീവാണ്. ജയിലര്‍ പോലുള്ള ഒരു വലിയ സിനിമ കഴിഞ്ഞ് നില്‍ക്കുകയാണ്. അടുത്ത സിനിമ സെലക്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. 

പുറത്തിറങ്ങി അഭിനയിക്കാന്‍ എനിക്ക് താത്പര്യമില്ല. അതുകൊണ്ടാണ് പുറത്തു പോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്ത് നോക്കി ചിരിക്കാന്‍ പറ്റില്ല. തനിക്ക് പറയേണ്ടത് സമൂഹ മാധ്യമങ്ങളിലൂടെ പറയാറുണ്ട്. എത്തേണ്ടിടത്ത് അത് എത്തിക്കഴിഞ്ഞാല്‍ അത് മാറ്റിക്കളയും. എത്തിക്കണമെന്ന് കരുതിത്തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്നത്..''

 

Advertisment