/sathyam/media/media_files/2025/03/02/ekejw0UJJzp9faiKNzDt.jpg)
ആർക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള ഇടമുണ്ടാകണമെന്ന് നടി അന്ന ബെൻ. ഇൻഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാൾ നല്ലത്, സുരക്ഷിതമായി വർക്ക് ചെയ്യാൻ പറ്റുന്ന ഒരിടമുണ്ടാകണമെന്നതാണ് എന്നും മറ്റുള്ളവർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം എന്നും നടി പറഞ്ഞു.
മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണവും പീഡനവും തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, ചുറ്റുമുള്ള ആളുകളെ വിശ്വസിക്കാനും, അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം’.
‘ഇൻഡസ്ട്രിയെക്കുറിച്ച് തെറ്റായ ഒരു ഇമേജ് വരുന്നതിനേക്കാൾ നല്ലത്, സുരക്ഷിതമായി വർക്ക് ചെയ്യാൻ പറ്റുന്ന ഒരിടമുണ്ടാകണമെന്നതാണ്. അതിന് ശ്രമം ആവശ്യമാണ്, നിർഭാഗ്യവശാൽ, അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല. ഇത് നമ്മുടെ ഇൻഡസ്ട്രിയിൽ മാത്രമുള്ള കാര്യമല്ല. ഈ പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ട് എന്നും നടി പറഞ്ഞു.