മലയാളത്തിന്റെ പ്രിയ നടിയാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി, പഠനവും ഫാഷൻ ഡിസൈനിൽ ബിരുദവും നേടിയ ശേഷം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ചലച്ചിത്രരംഗത്തേക്ക് തിരിച്ചു വന്നു. 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ വാങ്ങിയിട്ടുള്ള നടിയാണ് കീര്‍ത്തി
ഇപ്പോൾ ഇതാ തന്റെ ജീവിതത്തിലുണ്ടായ ഭയാനകമായൊരു സംഭവത്തെ പറ്റി നടി പറഞ്ഞ കാര്യങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്
കീര്‍ത്തി പറയുന്നു.
'ഒരു ദിവസം രാത്രിയില്‍ എന്റെ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവെച്ചു. അത് മനസിലായ ഉടനെ ഞാൻ ആളുടെ കവിളില്‍ അടിച്ചു. അതിന് ശേഷം ഞാനും സുഹൃത്തും മുന്നോട്ട് നടന്നു. കുറച്ച് കൂടി മുന്നോട്ടു പോയപ്പോള്‍ തന്റെ തലയില്‍ കനത്തൊരു അടിയേറ്റു. അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പിന്നെ തിരിഞ്ഞ് നോക്കിയപ്പോഴാണ് നേരത്തെ അടി കൊടുത്ത മദ്യപന്‍ എന്റെ തലയ്ക്കിട്ട് അടിച്ചിട്ട് ഓടി രക്ഷപ്പെടുകയാണെന്ന് മനസിലായി . ഉടന്‍ തന്നെ സുഹൃത്തിനോടൊപ്പം അയാളെ ഓടിച്ചിട്ട് പിടിച്ചു. എന്നിട്ട് അടുത്തുള്ള പോലീസ് ബൂത്തില്‍ ഏല്‍പ്പിച്ചുവെന്നും അതിന് ശേഷമാണ് ഞാൻ പോയതെന്നും', കീര്‍ത്തി വെളിപ്പെടുത്തുന്നു.