പ്രണയം തകര്‍ന്നു, 43-ാം വയസിലും അവിവിവാഹിത. ഇനി വിവാഹത്തിന് തയാറാണ്: നന്ദിനി

തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്. എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
nandini.jpg

അടുത്തിടെ ഒരു പ്രമോഷന്‍ പരിപാടിക്കിടെ സുരേഷ് ഗോപിയെ കാണാന്‍ സര്‍പ്രൈസ് അതിഥിയായി നടി നന്ദിനി എത്തിയിരുന്നു. കരിമാടി കുട്ടന്‍, ലേലം, അയാള്‍ കഥ എഴുതുകയാണ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന നന്ദിനി ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമല്ല.

Advertisment

43കാരിയായ നന്ദിനി ഇന്നും അവിവിവാഹിതയാണ്. പ്രണയത്തകര്‍ച്ചയാണ് വിവാഹത്തില്‍ നിന്നും തന്നെ പിന്‍വലിച്ചതെന്ന് പറയുകയാണ് നന്ദിനി ഇപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി സംസാരിച്ചത്. ”വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും ചോദ്യങ്ങള്‍ വരാറുണ്ട്.”

”ബന്ധുക്കളോ സുഹൃത്തുക്കളോ അതേപറ്റി ചോദിക്കാറില്ല. ഞാന്‍ അതിനെ എല്ലാം കൂളായാണ് എടുക്കുന്നത്. വിവാഹിത ആകാത്തതും ഞാന്‍ കൂളായി ആണ് എടുക്കുന്നത്. വിവാഹം എന്നത് നടക്കേണ്ടതാണെങ്കില്‍ നടന്നിരിക്കും. നല്ലൊരാളെ കിട്ടിയാല്‍ ഈ പ്രായത്തിലും വിവാഹം കഴിക്കാന്‍ തയ്യാറാണ്.”

”തനിച്ച് ജീവിക്കുന്നതും നല്ല കാര്യമാണ്. എന്റെ പ്രണയം തകര്‍ന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അതില്‍ നിന്നും തിരിച്ചു വരാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ആ വേദനയോട് ഞാന്‍ പിന്നെ യോജിച്ചു തുടങ്ങി. വീട്ടുകാരും ഒത്തിരി സപ്പോര്‍ട്ട് ചെയ്തു.”

”ഒടുവില്‍ തിരിച്ചെത്തുക തന്നെ ചെയ്തു. വേര്‍പിരിയല്‍ തീരുമാനം രണ്ട് പേര്‍ക്കും ഗുണം ചെയ്തു” എന്നാണ് നന്ദിനി പറയുന്നത്. കാമുകനും താനുമായി ആറ് വയസ് വ്യത്യാസമുണ്ടെന്ന് നേരത്തെ നന്ദിനി പറഞ്ഞിരുന്നു. ആദ്യ കാലത്ത് കല്യാണം കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നില്‍ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യം ആയിരുന്നു.

അങ്ങനെ എക്‌സിന് പ്രായം കൂടി വന്നു. കാത്തിരിക്കാന്‍ പറ്റാതായി. അതുകൊണ്ട് ബ്രേക്കപ്പ് ആവുക ആയിരുന്നു. അല്ലെങ്കില്‍ താന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമായിരുന്നു എന്നും നന്ദിനി പറഞ്ഞിരുന്നു. അതേസമയം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സീരിയലുകളിലും സജീവമാണ് നന്ദിനി ഇപ്പോള്‍.

nandini
Advertisment