/sathyam/media/media_files/yiMq009kJKQl5u3NSWe4.jpg)
ഒരു കാലത്ത് പ്രേക്ഷകരെ ഇളക്കിമറിച്ച താരമായിരുന്നു രംഭ. അനേകം സിനിമകളിൽ അവരുടെ ഗ്ലാമർ വേഷങ്ങൾ യുവാക്കളായ പ്രേക്ഷകരെ ആകർഷിച്ചിരുന്നു . എന്നാൽ പുതിയ താരങ്ങൾ ഉദയം ചെയ്തതോടെ സിനിമ വിട്ട് ഭർത്താവിനൊപ്പം കാനഡയിലാണ് രംഭ ഇപ്പോൾ താമസിക്കുന്നത്. ഒരു അഭിമുഖത്തിൽ ഭർത്താവിനെ കുറിച്ചും കുട്ടികളെ കുറിച്ചും രംഭ സംസാരിച്ചു . അതിനിടയിൽ വീട്ടിലെ അടുക്കളയും പരാമർശിക്കപ്പെട്ടു.
രണ്ട് തവണ ഇന്ത്യയിൽ എല്ലാ വർഷവും വരാറുണ്ടെന്നും നാട്ടിലുള്ള വീട്ടിൽ വലിയ കിച്ചണുണ്ടെന്നും നടി പറഞ്ഞു . പക്ഷെ താനില്ലാത്തപ്പോൾ വീട്ടിലുള്ളവർക്ക് ഉപയോഗിക്കാൻ ഒരു ചെറിയ അടുക്കള പണിതിട്ടുണ്ട്. അവിടെ ക്യാമറയും വെച്ചിട്ടുണ്ട്. ആരും എന്റെ അടുക്കളയിലേക്ക് വരാൻ പാടില്ലെന്നും എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്നും അടുക്കള തന്റെ ടെറിറ്ററിയാണെന്നും രംഭ വ്യക്തമാക്കി. വീട്ടിൽ താൻ തന്നെയാണ് പാചകം ചെയ്യാറുള്ളതെന്നും പക്ഷെ വീട്ടിൽ ഭക്ഷണം വെച്ചില്ലെങ്കിലും ഭർത്താവിന് കുഴപ്പമില്ലെന്നും രംഭ കൂട്ടിച്ചേർത്തു.