'വിനാശകരം' സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന എഐ ഡീപ്‌ഫേക്കുകളെ വിമര്‍ശിച്ച് നടി ശ്രീലീല

author-image
ഫിലിം ഡസ്ക്
New Update
OIP

അടുത്തിടെ രശ്മിക മന്ദാന, രാകുല്‍ പ്രീത് സിംഗ് ഉള്‍പ്പെടെ നിരവധി നടിമാര്‍ നേരിടേണ്ടിവന്ന എഐ ഉള്ളടക്കത്തില്‍ പ്രതികരിച്ച് തെന്നിന്ത്യന്‍ താരം ശ്രീലീല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത വര്‍ധിക്കുകയാണെന്നും ഇതിനു കടിഞ്ഞാണിടണമെന്നും ശ്രീലീല ആവശ്യപ്പെട്ടു.

Advertisment

അടുത്തകാലത്തായി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ദുരുപയോഗം സോഷ്യല്‍ മീഡിയയില്‍ വര്‍ധിക്കുകയാണെന്നും നടിമാരെ ലക്ഷ്യമിട്ട് നിരവധി അശ്ലീല ഫോട്ടോ/വീഡിയോ ഉള്ളടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതായും ശ്രീലീല പറഞ്ഞു. ഇത്തരം ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും താരം തന്നെ സ്‌നേഹിക്കുന്നവരോട് അഭ്യര്‍ഥിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ശ്രീലീല തന്റെ പ്രതികരണം അറിയിച്ചത്. 

' സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അസംബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് ഞാന്‍  കൈകള്‍ കൂപ്പി നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. സാങ്കേതികവിദ്യയുടെ പുരോഗതി ജീവിതത്തെ ലളിതമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അതു ദുരുപയോഗം ചെയ്യാനല്ല. ഓരോ പെണ്‍കുട്ടിയും ഒരു മകള്‍, പേരക്കുട്ടി, സഹോദരി, സുഹൃത്ത് അല്ലെങ്കില്‍ സഹപ്രവര്‍ത്തക... ആരെങ്കിലുമാകാം. അവള്‍ തന്റെ തൊഴിലായി കലാരംഗം തെരഞ്ഞെടുത്താലും സുരക്ഷിതരാണെന്നാണ് വിശ്വാസം. എന്നാല്‍ അവള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ഡീപ്‌ഫേക്കുകള്‍ സൃഷ്ടിക്കുക എന്നത് തുടരുകയാണ്.

സിനിമയുടെ തിരക്കുകള്‍ കാരണം ഓണ്‍ലൈനില്‍ സംഭവിക്കുന്ന പല കാര്യങ്ങളും എനിക്ക് അറിയില്ലായിരുന്നു. ഇത് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് എന്നെ സ്‌നേഹിക്കുന്നവരോട് നന്ദി പറയുന്നു. എന്റെ സഹപ്രവര്‍ത്തകര്‍ക്കു നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. പ്രേക്ഷകര്‍ അന്തസോടെ ഞങ്ങളോടൊപ്പം നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു... ഇത്തരം പ്രവൃത്തികള്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ...' 

അടുത്തിടെ, രശ്മിക മന്ദാന, രാകുല്‍ പ്രീത് സിംഗ് എന്നിവരുള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വര്‍ധിച്ചുവരുന്ന പ്രശ്‌നത്തെക്കുറിച്ചും എഐ ജനറേറ്റ് ചെയ്ത ഉള്ളടക്കങ്ങളുടെ വ്യാപനത്തെക്കുറിച്ചും പ്രതിരിച്ചിരുന്നു

Advertisment