സിനിമ എളുപ്പമാണ്, മികച്ച സിനിമ ചെയ്യുന്നതാണ് അത്ഭുതമെന്ന് നടി സുഹാസിനി

author-image
ഫിലിം ഡസ്ക്
New Update
 actor suhasini actor suhasini

കണ്ണൂർ : നല്ല സിനിമകള്‍ ചെയ്യുക എന്നത് അത്ഭുതമാണെന്ന് തെന്നിന്ത്യന്‍ നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം.
 
സിനിമ ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു നല്ല സിനിമ യുദ്ധവും വളരെ നല്ല സിനിമ ചെയ്യുക എന്നത് അത്ഭുതവുമാണ്. ആ അത്ഭുതം കാണാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നാം നമ്മെ തന്നെ കാണുന്ന കണ്ണാടിയാണ് സിനിമ. യാഥാര്‍ഥ്യ ബോധമുള്ള കഥകള്‍ ജനിക്കുമ്പോഴാണ് അത് സാധ്യമാകുക. ഞങ്ങളുടെ ചെറുപ്പകാലത്ത് നല്ല സിനിമകള്‍ എവിടെ കാണുമെന്ന് പറഞ്ഞ് തരാന്‍ ആരുമുണ്ടായിരുന്നില്ല. ഇന്ന് അതിനുള്ള ഉത്തരമാണ് ചലച്ചിത്ര മേളകള്‍. 

Advertisment

കലാകാരന്‍മാര്‍, നിരൂപകര്‍, വിമര്‍ശകര്‍, പ്രേക്ഷകര്‍ എന്നിവര്‍ ഒത്തുചേരുകയും കലയെ ആഘോഷമാക്കുകയും ചെയ്യുന്ന ഇടം കൂടിയാണിത്. ബുദ്ധന് ബോധി വൃക്ഷം ലഭിച്ചത് പോലെയാണ് കലാകാരന്‍മാര്‍ക്ക് ഇത്തരം മേളകള്‍. അറിവ് സാംശീകരിച്ചു കൊണ്ടേയിരിക്കാം. വര്‍ഷങ്ങളായി ഈ മേഖലയിലുള്ള താന്‍ ഇന്നും ഒരു വിദ്യാര്‍ഥിയാണ്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. എന്നാല്‍ ഇതുവരെ കണ്ട സിനിമകളില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനായി. തെന്നിന്ത്യയില്‍ മലയാള സിനിമ തികച്ചും വ്യത്യസ്തമാണ്. കഥയിലെ യാഥാര്‍ഥ്യ ബോധമാണ് മലയാളത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതെന്നും സുഹാസിനി പറഞ്ഞു.

Advertisment