"ആദം -ഹവ്വ ഇൻ ഏദൻ" ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update
67e4cfce-e5c6-4784-bd8c-2c356533e116

ആൽവിൻ ജോൺ, പൂജ ജിഗന്റെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
 വർണ്ണശാലയുടെ ബാനറിൽ കുര്യൻ വർണ്ണശാല നിർമ്മിച്ച്  തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് "ആദം- ഹവ്വ ഇൻ ഏദൻ " എന്ന പാൻ ഇന്ത്യൻ ചിത്രത്തിൻ്റെ
ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി.

Advertisment

നിത്യഹരിത നായകൻ പ്രേംനസീറിനേയും മലയാളത്തിന്റെ മെഗാസ്റ്റാർ  മമ്മൂട്ടിയേയും നായകന്മാരാക്കി  സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത കുര്യൻ വർണ്ണശാല പ്രശസ്ത പരസ്യ കലാകാരൻ കൂടിയാണ്.

 ബൈബിൾ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളായ (കായേൻ,ആബേൽ ) ഇവരുടെ പച്ചയായ ജീവിതം പൂർണ്ണമായും അവതരിപ്പിക്കുകയാണ് "ആദം ഹവ്വ ഇൻ ഏദൻ" എന്ന ചിത്രത്തിൽ. പഴയ നിയമത്തിലെ "ഉല്പത്തി" അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറുശതമാനം നീതിപുലർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും അവതരിപ്പിക്കുന്നു.
ആൽവിൻ ജോൺ "ആദ"ത്തെ അവതരിപ്പിക്കുമ്പോൾ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്റെ "ഹവ്വ"യായെത്തുന്നു. പഞ്ചാബ്,കേരളം,തമിഴ്നാട് എന്നിവിടങ്ങളിൽ 

ചിത്രീകരണം പൂർത്തിയായ " ആദം -ഹവ്വ ഇൻ ഏദൻ " ഡിസംബർ അവസാനം തീയേറ്ററുകളിൽ എത്തും.
ഛായാഗ്രഹണം- അഭിഷേക് ചെന്നൈ, സമീർ ചണ്ഡീഗഡ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ഡെയ്സി കുര്യൻ, ബിയങ്ക കുര്യൻ,ആർട്ട്-രാധാകൃഷ്ണൻ,മേക്കപ്പ്-ബിനോയ് കൊല്ലം, കോസ്റ്റും ഡിസൈനർ-ബബിഷ, പ്രൊഡക്ഷൻ കൺട്രോളർ-സുധൻ പേരൂർക്കട, വി.എഫ്.എക്സ് - റെഡ് ഷിഫ്റ്റ് സ്റ്റുഡിയോ,ഇ-വോയിസ് സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ-ഷാജി കണ്ണമല,പബ്ലിസിറ്റി ഡിസൈൻസ്-ഗായത്രി. പേട്രൻ-മാറ്റിനി നൗ,പി ആർ ഓ-എ എസ്  ദിനേശ്,മനു ശിവൻ

Advertisment