Advertisment

പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സര്‍ക്കാരും മുന്‍കൈ എടുത്ത് നടപ്പിലാക്കുന്നു. അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ല; ഐശ്വര്യ ലക്ഷ്മി

വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വെപ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
aiswarya lakshmi

കൊച്ചി: മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളില്‍ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്ന് നടി ഐശ്വര്യലക്ഷ്മി. സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവര്‍ നേതൃത്വത്തില്‍ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളില്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും ഐശ്വര്യലക്ഷ്മി ചെന്നൈയില്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

Advertisment

സ്ത്രീകളോട് ബഹുമാനത്തോടെ സംസാരിക്കുന്ന തൊഴിലിടമാകണം. അംഗത്വം എടുക്കേണ്ട സംഘടനയായി അമ്മ തോന്നിയിട്ടില്ലെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. വലിയൊരു മാറ്റത്തിലേക്കുള്ള കാല്‍വെപ്പാണിത്. പണ്ടേ നടക്കേണ്ട കാര്യമായിരുന്നു. ഡബ്ല്യുസിസിയും സര്‍ക്കാരും മുന്‍കൈ എടുത്ത് നടപ്പിലാക്കുന്നു. എന്തു കൊണ്ട് നേരത്തെ എടുത്തില്ലന്നാണ് ചോദിക്കുന്നത്. കാസ്റ്റിംഗ് കൗച്ചിനെതിരെ നിയമപരമായി മുന്നോട്ട് പോവണം. സിനിമയില്‍ വന്നിട്ട് മൂന്നാമത്തെ സിനിമയിലാണ് നടി ആക്രമിക്കപ്പെട്ടതും അനുബന്ധ സംഭവങ്ങളും ഉണ്ടാവുന്നത്. അന്ന് മുതല്‍ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു. ആ സ്ത്രീ സ്വന്തം കാര്യം എഴുന്നേറ്റ് നിന്ന് പറഞ്ഞതുമുതലാണ് ഇത്രയും വലിയ മാറ്റം ഉണ്ടായത്. അതെന്നെ പ്രചോദിപ്പിക്കുന്നു. ഒരാള്‍ പ്രതികരിച്ചു

എനിക്ക് അമ്മയില്‍ അംഗത്വമെടുക്കണമെന്ന് തോന്നിയില്ല. അം?ഗത്വം എടുത്തത് കൊണ്ട് എനിക്കെന്തെങ്കിലും പ്രശ്‌നം വന്നാല്‍ അവര്‍ ഇടപെടുമെന്ന് അവരുടെ പ്രവര്‍ത്തനം കൊണ്ട് തോന്നിയില്ല. ആര്‍ക്കാണ് കമ്മിറ്റ്‌മെന്റ് ഉള്ളത് അവരാണ് സംഘടനയുടെ തലപ്പത്ത് വരേണ്ടതെന്നും ഐശ്വര്യ പറഞ്ഞു.

 

Advertisment