പ്ര​തി​ഫ​ലം പോരാ; അ​ക്ഷ​യ് ഖ​ന്ന ദൃ​ശ്യം 3 വി​ട്ടു

author-image
ഫിലിം ഡസ്ക്
New Update
drshyam 3

റിലീസ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ദൃശ്യം 3-ൽ നിന്ന് പിന്മാറി അക്ഷയ് ഖന്ന. പ്രതിഫലത്തിൽ തർക്കമുണ്ടായതിനെത്തുടർന്നാണ് താരം സിനിമ ഉപേക്ഷിച്ചത്.  തി​ങ്ക​ളാ​ഴ്ച​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നും ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​റു​മാ​യ  അ​ജ​യ് ദേ​വ​ഗ​ൺ ദൃ​ശ്യം 3- 2026 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ലോ​ക​മെ​മ്പാ​ടും തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. 

Advertisment

2022 ൽ ​റി​ലീ​സ് ചെ​യ്ത ദൃ​ശ്യം 2 - എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ക്ഷ​യ് ഖ​ന്ന ദൃ​ശ്യം ക്രൈം ​ത്രി​ല്ല​ർ ഫ്രാ​ഞ്ചൈ​സി​യി​ൽ പ്ര​വേ​ശി​ച്ച​ത് . ചി​ത്ര​ത്തി​ൽ, ത​ന്‍റെ മു​ൻ​ഗാ​മി​യാ​യ മീ​ര ദേ​ശ്മു​ഖി​ന്‍റെ (ത​ബു) അ​ടു​ത്ത സു​ഹൃ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഐ​ജി ത​രു​ൺ അ​ഹ്ലാ​വ​ത്തി​ന്‍റെ വേ​ഷ​മാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. 

ഛാവ , ​ധു​ര​ന്ത​ർ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ വി​ജ​യ​ത്തോ​ടെ അ​ക്ഷ​യ് ഖ​ന്ന​യ്ക്ക് 2025 മി​ക​ച്ച വ​ർ​ഷ​മാ​ണ്. ഛാവയിൽ മു​ഗ​ൾ ച​ക്ര​വ​ർ​ത്തി​യാ​യിരുന്ന ഔ​റം​ഗ​സേ​ബി​ന്‍റെ വേഷമാണ് താരം ചെയ്തത്. ചിത്രത്തിൽ ഛത്ര​പ​തി സം​ഭാ​ജി മ​ഹാ​രാ​ജിന്‍റെ​യും വേ​ഷം ചെയ്തത് ​വി​ക്കി കൗ​ശ​ൽ ആയിരുന്നു. ധു​ര​ന്ധ​റിലും മികച്ച കഥപാത്രമാണ് അക്ഷയ് ഖന്നയ്ക്കു ലഭിച്ചത്. ലി​യാ​രി ഗു​ണ്ടാ​സം​ഘ​ത്തിലെ അംഗമായ റ​ഹ്മാ​ൻ ദ​കൈ​ത് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. ധു​ര​ന്ധ​റി​ലെ  നൃ​ത്ത​ത്തി​ന് അ​ക്ഷ​യ് ഖ​ന്ന പ്ര​ത്യേ​ക പ്ര​ശം​സ​യും ജ​ന​പ്രീ​തി​യും നേ​ടി.

2025ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ കളക്ഷൻ നേ​ടി​യ ചി​ത്ര​ങ്ങ​ളാ​ണ് ധു​ര​ന്ധ​റും ഛാവ​യും. ധുരന്ധർ റെക്കോർഡുകളുമായി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. അ​ക്ഷ​യ് ഖ​ന്ന അ​ടു​ത്ത​താ​യി അ​ഭി​ന​യി​ക്കു​ന്ന​ത് മ​ഹാ​കാ​ളി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലാണ്. അ​സു​ര​ഗു​രു ശു​ക്രാ​ചാ​ര്യ​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത്. ഹ​നു​മാ​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ പ്ര​ശാ​ന്ത് വ​ർമ തി​ര​ക്ക​ഥ​യെ​ഴു​തി പൂ​ജ അ​പ​ർ​ണ കൊ​ല്ലു​രു സം​വി​ധാ​നം ചെ​യ്യുന്ന സൂ​പ്പ​ർ​ഹീ​റോ ചി​ത്ര​മാ​ണിത്. 2026ൽ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് അക്ഷയ് ഖന്ന ഡേറ്റ് നൽകിയതയായി ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisment