പരാമർശത്തിൽ ഖേദമില്ല; ആൺ പ്രതിമ നൽകിയാൽ അഭിനയം നിർത്തുമെന്ന് പറഞ്ഞത് ആൺ കരുത്തോടെ; അലൻസിയർ

പരാമർശത്തിൽ ഖേദമില്ല. അതിൽ തന്നെ ഉറച്ച് നിൽക്കുന്നു താൻ പറഞ്ഞതിൽ തെറ്റായിട്ട് എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

author-image
ഫിലിം ഡസ്ക്
New Update
alanciar award.

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വേദിയിൽ പറഞ്ഞ പരാമർശങ്ങളിൽ ഉറച്ച് നിൽക്കുന്നതായി നടൻ അലൻസിയർ. താൻ പറഞ്ഞതിൽ തെറ്റായിട്ടെന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ആണില്ലെങ്കിൽ പെണ്ണും, പെണ്ണില്ലെങ്കിൽ ആണുമില്ലെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു പ്രതികരണം.

Advertisment

പരാമർശത്തിൽ ഖേദമില്ല. അതിൽ തന്നെ ഉറച്ച് നിൽക്കുന്നു താൻ പറഞ്ഞതിൽ തെറ്റായിട്ട് എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. താനൊരു സ്ത്രീ വിരോധിയല്ല. പക്ഷെ ഏകപക്ഷീയമാകരുത്. പുരുഷനും ഒരു പക്ഷമുണ്ട്. ആണില്ലെങ്കിൽ പെണ്ണില്ല… പെണ്ണില്ലെങ്കിൽ ആണില്ല. ശിവപാർവ്വതി സങ്കൽപ്പത്തെ എല്ലാവരും മറക്കുന്നു. അത് മറന്നിട്ട് എന്ത് കാര്യം.

ആരെയും ആക്ഷേപിക്കാൻ ലക്ഷ്യമിട്ട് പറഞ്ഞത് അല്ല. എന്തിനാണ് എല്ലാവർഷവും ഒരാൾ തന്നെ സൃഷ്ടിച്ച കലാസൃഷ്ടി തന്നെ കൈമാറികൊണ്ടിരിക്കുന്നത്. അതിലുള്ള സ്ത്രീവിരുദ്ധത എന്തുകൊണ്ടാണ് തോന്നാത്തത്. എന്തുകൊണ്ട് പുരുഷ ശിൽപ്പം കൊടുക്കുന്നില്ല. പറഞ്ഞതിൽ നാണക്കേട് ആയി ഒന്നും തോന്നുന്നില്ല. ആൺ ശിൽപ്പം നൽകിയാൽ അഭിനയം നിർത്തുമെന്നത് ആൺ കരുത്തോടെ തന്നെ പറഞ്ഞത് ആണെന്നും അലൻസിയർ കൂട്ടിച്ചേർത്തു.

alanciar
Advertisment