സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം ആറാട്ടണ്ണനെതിരെ പരാതി. സന്തോഷ് വർക്കിയുടെ പരാമർശം. വ്യക്തിപരമായി വേദനിപ്പിച്ചതിനാലാണ് പരാതി നൽകിയതെന്ന് നടി ഉഷ ഹസീന

നടിമാർക്ക് എതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 

author-image
ഫിലിം ഡസ്ക്
Updated On
New Update
araattanan usha

ആലപ്പുഴ: സാമൂഹ മാധ്യമത്തിലൂടെ സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്നാരോപിച്ച് ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന. 

Advertisment

ഇതു സംബന്ധിച്ച പരാതി ആലപ്പുഴ ഡിവൈഎസ്പിക്ക് നടി കൈമാറി. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ സന്തോഷ് വർക്കിയുടെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. 


നടിമാർക്ക് എതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഉഷ ഹസീനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 


നിരന്തരം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്കെതിരെ കർശന നടപടി എടുക്കണമെന്നും ഉഷ ഹസീന തന്റ പരാതിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. 

Advertisment