/sathyam/media/media_files/2025/12/18/5f332905-c8c2-4c43-86ec-2867697199d5-2025-12-18-20-20-40.jpg)
വിജയുടെ അവസാന അഭിനയചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെ റീലീസിനൊരുങ്ങുന്ന ‘ജന നായകൻ’ എന്ന സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ‘ഒരു പേരെ വരലാര്’ എന്ന ഗാനം വിശാൽ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലെക്കെതുന്നത്. ജനങ്ങളുടെ നേതാവെന്ന നിലയിലും പോലീസ് ഓഫീസർ എന്ന നിലയിലും വിജയുടെ മാസ്സ് എലമെന്റുകളും രാഷ്ട്രീയ ടച്ചും നിറഞ്ഞ ഗാനത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്.
ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഓ: പ്രതീഷ് ശേഖർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us