അനുപമ പരമേശ്വരനും തെലുങ്ക് നടനും വിവാഹിതരാകുന്നുവെന്ന് വാർത്ത; പ്രതികരിച്ച് കുടുംബം

അനുപമ പരമേശ്വരനും തെലുങ്ക് താരമായ രാം പൊത്തിനേനിയും വിവാഹിതരാകാൻ പോകുന്നുവെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

author-image
ഫിലിം ഡസ്ക്
New Update
anupama parameswaran

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ നിവിൻ പോളി യുടെ മൂന്ന് നായികമാരിൽ ഒരാളായാണ് അനുപമ അഭിനയിച്ചത്. അനുപമയുടെ  മേരി എന്ന കഥാപാത്രത്തിനും ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇതിനു ശേഷമാണ് താരത്തിന് അന്യഭാഷകളിൽ നിന്നുൾപ്പെടെ ഓഫറുകൾ ലഭിച്ചത്. 

Advertisment

അനുപമ പരമേശ്വരനും തെലുങ്ക് താരമായ രാം പൊത്തിനേനിയും വിവാഹിതരാകാൻ പോകുന്നുവെന്ന് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തീർത്തും അവാസ്തവമായ വാർത്തയാണ് എന്ന് അനുപമ പരമേശ്വരന്റെ അമ്മ സുനിത പ്രതികരിച്ചിരിക്കുകയാണിപ്പോൾ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

അനുപമയും രാം പൊത്തിനേനിയും പ്രണയത്തിലാണെന്നും വിവാഹിതരാകാൻ കുടുംബത്തിന്റെ അനുമതി തേടുകയാണ് എന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അങ്ങനെ ഒരു സംഭവവുമില്ലെന്നും വാർത്ത ശരിയല്ലെന്നും അനുപമ പരമേശ്വരന്റെ അമ്മ സുനിത വ്യക്തമാക്കി. അതേസമയം അനുപമ പരമേശ്വരന്റേതായി ബട്ടർഫ്‌ലൈ സിനിമയാണ് ഒടുവിൽ പ്രദർശനത്തിന് എത്തിയത്.

latest news ram pothineni anupama parameswaran
Advertisment