നിലത്തിരുന്ന് നാടകം കാണുന്ന അനുശ്രീ, നാട്ടിലെ ഉത്സവത്തിന് ലളിതമായ വസ്ത്രത്തിൽ ചെറുപുഞ്ചിരിയോടെ നാടകം ആസ്വദിക്കുന്ന താരം

author-image
ഫിലിം ഡസ്ക്
New Update
ANUSREE ULSAVAM.jpg

മലയത്തിന്റെ പ്രിയ നടിയാണ് അനുശ്രീ.നാട്ടിലെ ആഘോഷങ്ങളിലെല്ലാം അനുശ്രീ സജീവ സാന്നിധ്യമാണ്. ഉത്സവത്തിൽ നിന്നും കൃഷ്ജയന്തി ആഘോഷത്തിൽ നിന്നുമൊക്കെയുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.  ഇതാ   അഭിനയത്തിരക്കുകളെല്ലാം മാറ്റി വച്ച്‌ വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ആരാധകരുടെ ഹൃദയത്തില്‍ ഇടം പിടിക്കുന്നത്. 

Advertisment

ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടകം, നിലത്തിരുന്നാണ് അനുശ്രീ കാണുന്നത്. തിരക്കേറിയ ഉത്സവപ്പറമ്പില്‍ മറ്റ് കാണികളെല്ലാം കസേരയില്‍ ഇരുന്ന് നാടകം കാണുമ്പോഴും വളരെ ലളിതമായ വസ്ത്രം ധരിച്ച്‌ താരം ഒരു ചെറുപുഞ്ചിരിയോടെ നാടകം ആസ്വദിക്കുന്ന കാഴ്ച ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടിയുടെ ഈ സിംപ്ലിസിറ്റിയെ പ്രശംസിച്ച്‌ നിരവധി പേർ രംഗത്തെത്തി.

‘കള്ളനും ഭഗവതിയും’ ആണ് അനുശ്രീയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ബിജു മേനോൻ–ആസിഫ് അലി ചിത്രം ‘തലവൻ’ ആണ് നടിയുടെ പുതിയ റിലീസ്.

Advertisment