ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/media_files/sIVbJn1MXwwaZ3AtGNc6.jpg)
നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. പ്രണയവിവാഹമാണെന്നാണ് സൂചന. ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാണ്.
Advertisment
മനോഹരം അടക്കം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമയിലെത്തുന്നത്. തമിഴിലും സജീവമാണ് അപർണ്ണ.
വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെ ദീപക് അഭിനയരംഗത്തെത്തി. കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘ദി ഗ്രേറ്റ് ഫാദർ‘, ‘തട്ടത്തിൻ മറയത്ത്‘, ‘കുഞ്ഞിരാമായണം‘, ‘ക്യാപ്റ്റൻ‘, ‘കണ്ണൂർ സ്ക്വാഡ്‘ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.