/sathyam/media/media_files/2025/03/01/e6MvRHiKqECdqO8oNiP3.jpg)
ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമ, “അരിക്” തിയേറ്ററുകളിലെത്തി. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് വി. എസ്. സനോജ് സംവിധാനം ചെയ്ത ‘അരിക്’ സംസ്ഥാനത്തെ മുപ്പതിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ പട്ടികജാതി / പട്ടികവര്‍ഗ്ഗ ശാക്തീകരണ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കെ.എസ്.എഫ്.ഡി.സി അരിക് സിനിമ നിര്‍മ്മിച്ചത്. സംസ്ഥാനത്തെ മുപ്പതിലേറെ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.നീണ്ട ഒരു രാഷ്ട്രീയ കാലത്തിന്റെ കഥയാണ് സിനിമ പറയുന്നതെന്ന് സംവിധായകന്‍ വി എസ് സനോജ് പറഞ്ഞു.വളരെ പ്രസക്തമായ സാമൂഹിക പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും സനോജ് പറഞ്ഞു.
പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. വളരെ ഉള്‍ക്കാഴ്ച്ചയോടുകൂടി തയ്യാറാക്കിയ സിനിമയാണ് ‘അരിക്’ എന്ന് ചിത്രത്തിലെ പ്രധാന അഭിനേതാവും കെ എസ് എഫ് ഡി സി ഭരണസമിതി അംഗവുമായ ഇര്‍ഷാദ് പറഞ്ഞു.