/sathyam/media/media_files/2025/12/05/aryan-khan-video-2025-12-05-13-05-06.webp)
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകനെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. നേരത്തെ നിരവധിക്കേസുകളില്‍ കുറ്റാരോപിതനായ ആര്യന്‍ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുകയായിരുന്നു.
ഇപ്പോള്‍, ബംഗളൂരുവില്‍ സ്വകാര്യ പരിപാടിക്കായെത്തിയ ആര്യന്‍ നഗരത്തിലെ ഒരു പബ്ബിലെത്തുന്നതും തനിക്കു സ്വാഗതമാശംസിച്ച ആരാധകര്‍ക്കുനേരെ 'നടുവിരല്‍' ഉയര്‍ത്തിക്കാണിച്ചതുമാണ് പുതിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായത്.
2018 ആക്രമണക്കേസ് ഉള്‍പ്പെടെ വിവാദപരമായ ഭൂതകാലമുള്ള ബിഡിഎ ചെയര്‍മാന്‍ എന്‍.എ. ഹാരിസിന്റെ മകന്‍ നല്‍പാഡ് ഹാരീസ്, കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്റെ മകന്‍ സയിദ് ഖാന്‍ എന്നിവരോടൊപ്പമായിരുന്നു ആര്യന്റെ പബ്ബ് സന്ദര്‍ശനം. അശോക് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പബ്ബിലാണ് ആര്യന്‍ ഖാന്‍ എത്തിയത്.
സംഭവത്തിന്റെ വീഡിയോ വൈറലാണ്. ആര്യന്‍ പൊതുസ്ഥലത്ത് രണ്ടു കൈയുടേയും നടുവിരല്‍ ഉയര്‍ത്തി, വൃത്തികെട്ട ആഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കേസെടുക്കാന്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ബംഗളൂരു പോലീസിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ കര്‍ണാടക പോലീസ് ഇതുവരെ സംഭവത്തോടു പ്രതികരിച്ചിട്ടില്ല. ആര്യന്‍ ഖാന്റെ ഒപ്പമുണ്ടായിരുന്ന നല്‍പാഡ് നിരവധി നിയമനടപടികള്‍ നേരിടുന്ന ഉന്നതന്റെ പുത്രനാണ്.
പബ്ബില്‍ ഇവര്‍ എന്തൊക്കെ ചെയ്തുകൂട്ടിയെന്ന് റിപ്പോര്‍ട്ടില്ല. പബ്ബില്‍ ഉണ്ടായിരുന്നവര്‍ക്കുനേരേ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ആര്യന്‍ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതിനു പിന്നിലെ കാരണവും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയരുന്നത്. സെലിബ്രിറ്റികള്‍ക്ക് തോന്നിയതെന്തും ചെയ്യാമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
സംഭവം, വിവാദമായതോടെ, ഷാരൂഖ് ഖാന്റെ പ്രതികരണമാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍ ബോളിവുഡ് സൂപ്പര്‍താരം ഇതിനോടു പ്രതികരിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us