'നീ എന്റെ നമ്പര്‍ വണ്‍'- ആര്യന്‍ ഖാന്റെ 28-ാം ജന്മദിനത്തില്‍ കാമുകി ലാറിസയുടെ ആശംസ

തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ലാറിസ ആര്യന് മധുരവും വൈകാരികവുമായ സന്ദേശമാണു പങ്കുവച്ചത്.

author-image
ഫിലിം ഡസ്ക്
New Update
aryan-khan-and-larissa-bonesi-

ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകനും സംവിധായകനുമായ ആര്യന്‍ ഖാന്റെ ജന്മദിനത്തില്‍ ആശംസകളുമായി ബോളിവുഡ് താരങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും. 

Advertisment

എന്നാല്‍, അക്കൂട്ടത്തില്‍ ഒരാളുടെ ആശംസ ചര്‍ച്ചാവിഷയമായി. ആര്യന്റെ കാമുകിയും നടിയും മോഡലുമായ ലാറിസ ബോണിസിയുടെ ജന്മദിനാംശസയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. 

ലാറിസ ആശംസ പങ്കുവച്ചതോടെ, ഇരുവരുടെയും ബന്ധം ഗോസിപ്പ് മാത്രമല്ലെന്നും താരങ്ങള്‍ ഡേറ്റിംഗിലാണെന്നു ശരിവയ്ക്കുന്നതുമാണെന്നും ആരാധകര്‍ തീര്‍ച്ചപ്പെടുത്തി. 

തന്റെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ലാറിസ ആര്യന് മധുരവും വൈകാരികവുമായ സന്ദേശമാണു പങ്കുവച്ചത്. ആര്യന്‍ തന്റെ 'നമ്പര്‍ വണ്‍' എന്നാണ് ലാറിസ വിശേഷിപ്പിച്ചത്. 

ലാറിസ എഴുതി: 'ജന്മദിനാശംസകള്‍, നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം പൂര്‍ത്തിയാക്കാനാകട്ടെ. ഞാന്‍ നിങ്ങളെക്കുറിച്ച് വളരെയധികം അഭിമാനിക്കുന്നു... നിങ്ങളുടെ വിജയത്തിനും സന്തോഷത്തിനുമായി എന്നെന്നും ആഗ്രഹിക്കുന്നു. നിങ്ങളാണ് ഏറ്റവും മികച്ചത്! നിങ്ങള്‍ നമ്പര്‍ 1  ആണ്!' 

ആര്യന്‍ തന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍, ലാറിസയുടെ പോസ്റ്റ് പങ്കിട്ടപ്പോള്‍ സന്ദേശം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലായി മാറുകയുമായിരുന്നു. 

ആര്യന്റെ സഹോദരി സുഹാന ഖാന്‍, സഹോദരന്റെ ജന്മദിനം ഇന്‍സ്റ്റഗ്രാമില്‍ ഹൃദയംഗമമായ പോസ്റ്റിലൂടെ ആഘോഷിച്ചതും ആരാധകര്‍ ഏറ്റെടുത്തു.

Advertisment