2025 ജനുവരി 9ന് തിയറ്ററുകളില്‍ എത്തിയ രേഖാചിത്രം ഇപ്പോള്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. മാര്‍ച്ച് 7ന് ആണ് ചിത്രം ഒടിടിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ സ്ട്രീമിംഗ് ആരംഭിച്ചുവെന്ന് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ അറിയിച്ചു. സോണി ലിവ്വിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്.
ദി പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ആസിഫ് അലിക്കൊപ്പം അനശ്വര രാജനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഒപ്പം 'മമ്മൂട്ടി ചേട്ടന്റെ' സാന്നിധ്യവും. രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത് അപ്പു പ്രഭാകറാണ്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്.