Advertisment

'നല്ല ഭക്തി ആയിരുന്നു എനിക്ക്, എന്റെ ഭക്തി കൂടിയപ്പോള്‍ വീട്ടുകാര്‍ക്കൊക്കെ പേടി തോന്നി, ഞാന്‍ വല്ല മഠത്തിലും പോയി ചേരുമെന്നാണ് അവര്‍ വിചാരിച്ചത്'; തുറന്ന് പറഞ്ഞ് ആത്മീയ രാജന്‍

author-image
ഫിലിം ഡസ്ക്
New Update
ATHMIYA RAJAN.jpg


മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ്  ആത്മീയ രാജന്‍. ജോജു ജോര്‍ജിന്റെ നായികയായി എത്തിയ  ജോസഫ് എന്ന ചിത്രത്തിലൂടെയാണ് നടി ആത്മീയ രാജന്‍ ശ്രദ്ധേയായവുന്നത്. അടുത്തിടെ ഒരു പരിപാടിക്കിടെ തന്റെ  ജീവിതത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് നടി.

Advertisment


'ആത്മീയ എന്ന പേര് എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്. നല്ല ഭക്തി ആയിരുന്നു എനിക്ക്. എന്റെ ഭക്തി കൂടിയപ്പോള്‍ വീട്ടുകാര്‍ക്കൊക്കെ പേടി തോന്നിയിരുന്നു. കാരണം ഞാന്‍ വല്ല മഠത്തിലും പോയി ചേരുമെന്നാണ് അവര്‍ വിചാരിച്ചത്. ഇടയ്ക്ക് ഞാന്‍ റൂം അടച്ചൊക്കെ ഇരുന്നു നാമം ചൊല്ലുമായിരുന്നു.

ശ്രീകൃഷ്ണന്റെ രൂപമൊക്കെ ഞാന്‍ കയ്യില്‍ കൊണ്ടു നടക്കുമായിരുന്നു. അതിലൂടെ എന്തോ ഒരു കോണ്‍ഫിഡന്‍സ് കിട്ടാറുണ്ട്. അതിനു വേണ്ടിയാണ് കൊണ്ടു നടക്കുന്നത്. ഇതിനിടയില്‍ സിനിമ ചെയ്യുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് വന്നിട്ട് അവര്‍ പിടിച്ചോളാമെന്ന് പറഞ്ഞിട്ട് വാങ്ങി വച്ചിട്ടുണ്ട്. എന്നാല്‍ ഭഗവാനെ കൂടുതല്‍ വിളിച്ചാല്‍ കൂടുതല്‍ പരീക്ഷണം കിട്ടുമെന്ന് ആരോ പറഞ്ഞത് കൊണ്ട് ഞാന്‍ അതൊന്നു മാറ്റി വച്ചു.

ജോസഫ് എന്ന സിനിമയാണ് ഏറ്റവും ഹിറ്റായി മാറിയത്. അതിന് ശേഷം എനിക്ക് വന്നതൊക്കെ അതുപോലെയുള്ള മെച്യുര്‍ഡ് ആയ കഥാപാത്രങ്ങള്‍ ആണ്. ആദ്യം ഞാന്‍ ചെയ്ത തമിഴ് സിനിമ ഒരു റൊമാന്റിക്ക് കോമഡി ആയിരുന്നു. അന്നെനിക്ക് റൊമാന്‍സ് ഒക്കെ ചെയ്യാന്‍ മടി ആയിരുന്നു. ഇന്ന് കാണുമ്പോള്‍ കുറച്ചൂടി നന്നാക്കാമായിരുന്നു എന്ന് തോന്നും. 

കല്യാണം കഴിക്കുന്നതിന് ഒരു മൂന്നുവര്‍ഷം മുന്‍പാണ് ഭര്‍ത്താവ് സനുവുമായുള്ള ഇഷ്ടം തുടങ്ങുന്നത്. ഞങ്ങള്‍ കോളേജ്‌മേറ്റ്‌സ് ആയിരുന്നു, പക്ഷെ എന്റെ കൂടെ പഠിച്ചത് അല്ല. വേറെ ഡിപ്പാര്‍ട്ട്‌മെന്റ് ആയിരുന്നു. ശരിക്കും കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് സനുവിനെ അറിയില്ലായിരുന്നു. 

കണ്ണൂര്‍ തന്നെയാണ് സനുവും, തളിപ്പറമ്പില്‍ ആണ്. ഞാന്‍ തളിപ്പറമ്പിലേക്ക് വീടുമാറി വന്നപ്പോഴാണ് സനുവിനെ കാണുന്നത്. നാട്ടില്‍ വന്നതിനു ശേഷമാണ് കോളേജില്‍ പഠിച്ചത് ആണെന്ന് മനസിലാക്കുന്നത്. സനു മര്‍ച്ചന്റ് നേവിയിലാണ് ജോലി ചെയ്യുന്നതെന്നും ആത്മീയ പറയുന്നു.

Advertisment