/sathyam/media/media_files/2025/12/04/avm-saravanan-01-jpg-1764827560047_1764827560177-600x338-2025-12-04-18-40-21.jpg)
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യു​ടെ, പ്ര​ത്യേ​കി​ച്ച് ത​മി​ഴ്സി​നി​മ​യു​ടെ കാ​ര​ണ​വ​ന്മാ​രി​ലൊ​രാ​ളാ​യി​രു​ന്ന എ.വി. മെ​യ്യ​പ്പ​ന്‍റെ മ​ക​നും ത​ന്‍റെ പി​താ​വി​നെ​പ്പോ​ലെ സി​നി​മാ​വ്യ​വ​സാ​യ​ത്തി​ലേ​ക്കി​റ​ങ്ങി. എ​വി​എം ശ​ര​വ​ണ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന എം. ​ശ​ര​വ​ണ​ൻ കോ​ളി​വു​ഡി​ൽ നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി. താ​ര​ങ്ങ​ളു​ടെ​യും ടെ​ക്നീ​ഷ​ന്മാ​രു​ടെ​യും അ​ണി​യ​റ​ക്കാ​രു​ടെ​യും പ്രി​യ​പ്പെ​ട്ട നി​ർ​മാ​താ​വാ​യി മാ​റി. ത​മി​ഴ്സി​നി​മ​യോ​ടൊ​പ്പം സ​ഞ്ച​രി​ച്ച വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ര​ജ​നീ​കാ​ന്തി​ന്‍റെ​യും ക​മ​ൽ​ഹാ​സ​ന്‍റെ​യും ആ​ദ്യ​കാ​ല വി​ജ​യ​ങ്ങ​ൾ​ക്കു പി​ന്നി​ലെ നിർമാതാവാണ് ശരവണൻ.
1945 ൽ ​ചെ​ന്നൈ​യി​ൽ എ​വി​എം പ്രൊ​ഡ​ക്ഷ​ൻ​സ് സ്ഥാ​പിച്ച അ​വി​ച്ചി മെ​യ്യ​പ്പ ചെ​ട്ടി​യാ​രു​ടെ (എ​വി​എം) മ​ക​നാ​യ ​ശ​ര​വ​ണ​ൻ, 1958 ൽ ​സ​ഹോ​ദ​ര​നോ​ടൊ​പ്പം പി​താ​വി​ന്‍റെ ബി​സി​നസ് ഏ​റ്റെ​ടു​ത്ത് വി​പു​ലീ​ക​രി​ച്ചു. പിന്നെ, എവിഎം സ്റ്റുഡിയോയിലൂടെ പിറന്നത് ഇതിഹാസ ഹിറ്റ് ചിത്രങ്ങളാണ്.
പ്ര​സാ​ദ് സ്റ്റു​ഡി​യോ, വി​ജ​യ വാ​ഹി​നി എ​ന്നി​വ​യ്​ക്കൊ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മു​ൻ​നി​ര സി​നി​മാ സ്റ്റു​ഡി​യോ​യായി മാറി എ​വി​എം. ത​മി​ഴ് സി​നി​മ​ മാ​ത്ര​മ​ല്ല, തെ​ലു​ങ്ക് സി​നി​മയിലും അവർ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. 75 വ​ർ​ഷ​ത്തി​നി​ടെ 175 സി​നി​മ​ക​ൾ നി​ർമി​ച്ചു. അ​വ​യി​ൽ പ​ല​തും സാ​മൂ​ഹി​ക​, കുടുംബചിത്രങ്ങൾ മുതൽ ബ്രഹ്‌മാണ്ഡ ആക്ഷൻ ചിത്രങ്ങൾവരെ ഉൾപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/12/04/saravanan-2025-12-04-18-41-59.jpg)
എ​വി​എം-ന്‍റെ തലപ്പത്തേക്ക് ശ​ര​വ​ണ​ൻ എത്തിയതോടെ വലിയമാറ്റങ്ങൾ വന്നെങ്കിലും തന്‍റെ പിതാവിന്‍റെ പാരന്പര്യം മറികടന്ന് അദ്ദേഹം പ്രവർത്തിച്ചില്ല. തമിഴ്സിനിമയെ മുന്നിൽനിന്നു നയിക്കുകയും ചെയ്തു. ശി​വാ​ജി ഗ​ണേ​ശ​ൻ, പ്രേം ​ന​സീ​ർ, എ​ൻ.​ടി. രാ​മ​റാ​വു, അ​ക്കി​നേ​നി നാ​ഗേ​ശ്വ​ര റാ​വു, ചി​ര​ഞ്ജീ​വി, ര​ജ​നി​കാ​ന്ത്, ക​മ​ൽ​ഹാ​സ​ൻ തു​ട​ങ്ങി അ​ക്കാ​ല​ത്തെ എ​ല്ലാ മു​ൻ​നി​ര താ​ര​ങ്ങ​ളു​മാ​യും അദ്ദേഹം പ്രവർത്തിച്ചു.
ഹി​ന്ദി ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഷ​ക​ളി​ൽ ഹി​റ്റു​ക​ൾ സ​മ്മാ​നി​ച്ചു. ക​ള​ത്തൂ​ർ ക​ണ്ണ​മ്മ, പാ​വ മ​ന്നി​പ്പ്, നാ​നും ഒ​രു പെ​ണ്ണ്, മു​ര​ട്ടു കാ​ളൈ, മു​ന്താ​നൈ മു​ടി​ച്ചു, സം​സാ​രം അതു മി​ൻ​സാ​രം, ജെ​മി​നി, ശി​വാ​ജി, അ​യ​ൻ തു​ട​ങ്ങി ബോ​ക്​സ് ഓ​ഫീ​സി​ൽ കോടികൾ വാരിക്കൂട്ടിയ ചിത്രങ്ങൾ എവിഎമ്മിൽനിന്നു പുറത്തുവന്നു. ര​ജ​നി​കാ​ന്തിനും ക​മ​ൽ​ഹാ​സ​നും അ​വ​രു​ടെ ക​രി​യ​റിന്‍റെ തു​ട​ക്ക​ത്തി​ൽ വലിയ ചിത്രങ്ങൾ സമ്മാനിച്ചത് എവിഎമ്മാണ്.
ശ​ര​വ​ണ​ൻ വ​ള​രെ വി​ജ​യ​ക​ര​മാ​യ നി​ർ​മാതാ​വാ​യി മാ​റി​യെ​ങ്കി​ലും സി​നി​മാവൃ​ത്ത​ങ്ങ​ളി​ൽ അ​ദ്ദേ​ഹം എ​പ്പോ​ഴും തന്‍റെ ലാ​ളി​ത്യവും വി​ന​യവും കാത്തുസൂക്ഷിച്ചു. വെ​ളു​ത്ത പാ​ന്‍റും ഷ​ർ​ട്ടുമായിരുന്നു എപ്പോഴും വേഷം, അത് അദ്ദേഹത്തിന്‍റെ ഒരു ട്രേഡ് മാർക്ക് ആയിരുന്നു. മൃ​ദു​ഭാ​ഷ​ണ സ്വ​ഭാ​വ​വും നി​ശ​ബ്ദ​മാ​യ പ്ര​തി​രോ​ധ​ശേ​ഷി​യും അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. അതാ​ണ് രാ​ഷ്ട്രീ​യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ പ​ല​ർ​ക്കും അ​ദ്ദേ​ഹ​ത്തെ പ്രി​യ​ങ്ക​ര​നാ​ക്കി​യ​ത്.
/sathyam/media/post_attachments/cinemaexpress/2025-12-04/grghjub7/Saravanan-2-490934.jpg?w=1200&h=675&auto=format%2Ccompress&fit=max&enlarge=true)
ത​മി​ഴ് സി​നി​മ​യ്ക്ക് അ​ദ്ദേ​ഹം ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കു​ക മാ​ത്ര​മ​ല്ല, പുതിയ രീതി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. പു​തു​മു​ഖ​ങ്ങ​ളായ അ​ഭി​നേ​താ​ക്ക​ളെയും സം​വി​ധാ​യ​ക​രെയും അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല. പ്രേ​ക്ഷ​ക​ർ​ക്ക് മി​ക​ച്ച സി​നി​മ ന​ൽ​കു​ന്ന​തി​നാ​യി ച​ല​ച്ചി​ത്ര​നി​ർമാ​ണ​ത്തി​ന്‍റെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി.
ശ​ര​വ​ണ​ൻ ക​ല​യോ​ട് പൂ​ർണ​മാ​യും പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​യി​രു​ന്നു. മാറുന്ന കാലഘട്ടത്തിനനുസരിച്ച്, പ്രേ​ക്ഷ​ക അ​ഭി​രു​ചി​ക​ളിലെ പുതിയ പ്ര​വ​ണ​ത​ക​ൾ​ക്കൊ​പ്പം എ​വി​എ​മ്മി​ന് പ​രി​ണ​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പാ​ക്കി​യ ദീർഘദർശിയായിരുന്നു അദ്ദേഹം. വീഴ്ചകളിൽനിന്നു പ​ഠി​ക്കു​ക​യും വി​ജ​യ​ത്തി​ൽ എ​ളി​മ​യോ​ടെ നി​ല​കൊ​ള്ളു​ക​യും ചെ​യ്ത അ​ദ്ദേ​ഹം, പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​മി​ഴ് ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ൽ പ്ര​ക​ടി​പ്പി​ച്ച നി​ശ​ബ്ദ നേ​തൃ​ത്വം, ഉ​പ​ജീ​വ​ന​ത്തി​നാ​യി സി​നി​മ​യെ ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ർ​ക്ക് ഒ​രു പ്ര​കാ​ശ​ഗോ​പു​ര​മാ​യി​രു​ന്നു.
/sathyam/media/post_attachments/swarajya/2025-12-04/nqjcvrv4/20251204054914AVM-Saravanan-286152.avif?w=610&q=75&compress=true&format=auto)
സി​നി​മാമേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വ​ള​രെ​യ​ധി​കം ബ​ഹു​മാ​നി​ക്ക​പ്പെ​ട്ടി​രു​ന്നു. 1950-ക​ൾ മു​ത​ൽ ത​മി​ഴ്​നാ​ട്ടി​ലെ ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​ന് പ​രി​ച​യ​മു​ണ്ട്, കൂ​ടാ​തെ കാ​മ​രാ​ജ്, ക​ലൈ​ഞ്ജ​ർ ക​രു​ണാ​നി​ധി, എം​ജിആർ, ​ജ​യ​ല​ളി​ത, എം.​കെ. സ്റ്റാ​ലി​ൻ എ​ന്നി​വ​രു​മാ​യി അ​ദ്ദേ​ഹം ഊ​ഷ്മ​ള​മാ​യ സൗ​ഹൃ​ദം പ​ങ്കി​ട്ടു. 2012-ൽ ​ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ശ​ര​വ​ണ​ൻ പ​റ​ഞ്ഞു: "ക​ഴി​ഞ്ഞ കാ​ല​ത്തെ മാ​ന്യ​മാ​യ തൊ​ഴി​ൽ സംസ്കാരം ഇ​ന്ന​ത്തെ ത​ല​മു​റ സ്വീ​ക​രി​ക്കു​മെ​ന്ന് തീ​ർ​ച്ച​യാ​യും പ്ര​തീ​ക്ഷി​ക്കു​ന്നു. ത​മി​ഴ് സി​നി​മ​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ന​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നും കഴിയണം...'
ത​മി​ഴ് സി​നി​മ​യി​ലെ ഇ​ന്ന​ത്തെ​യും ഭാ​വി​യി​ലെ​യും ത​ല​മു​റ​യ്ക്ക് പാ​ഠ​പു​സ്ത​ക​മാക്കാവുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ചാണ് എ​വി​എം ശ​ര​വ​ണ​ന്‍ മടങ്ങുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us