ബാച്ച്‌ലർ പാർട്ടിക്ക് രണ്ടാം ഭാഗം വരുന്നു; പുതിയ പ്രഖ്യാപനവുമായി അമൽ നീരദ്

author-image
ഫിലിം ഡസ്ക്
New Update
amal neerad

ബാച്ച്‌ലർ പാർട്ടിയുടെ  രണ്ടാം ഭാഗം എത്തുന്നു . ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ സിനിമാ പ്രേമികൾ ആവേശത്തിലായെങ്കിലും മറ്റൊരു വിഭാഗം ആരാധകർ നിരാശയിലാണ്. മമ്മൂട്ടിയെ നായകനാക്കിയുള്ള ‘ബിലാൽ’ എന്ന ചിത്രത്തിനായി കാത്തിരുന്ന ആരാധകരാണ് അമൽ നീരദിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

Advertisment

ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാൻ, കലാഭവൻ മണി, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ആദ്യ ഭാഗത്തിൽ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ളവർ അതിഥി താരങ്ങളായി എത്തിയിരുന്നു. സന്തോഷ് ഏച്ചിക്കാനവും ഉണ്ണി ആറും ചേർന്ന് രചന നിർവഹിച്ച ചിത്രം അമൽ നീരദ് പ്രൊഡക്ഷൻസാണ് നിർമ്മിച്ചത്. രണ്ടാം ഭാഗത്തിലെ താരനിരയെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

Advertisment