Advertisment

പൃഥ്വിരാജ് വില്ലൻ വേഷത്തിൽ, ഹോളിവുഡിനെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ, 250 കോടി ബജറ്റിൽ നിർമിക്കുന്ന ബഡെ മിയാൻ ചോട്ടെ മിയാൻ മേക്കിങ് വീഡിയോ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update
bedye miyan chotte.jpg

അക്ഷയ് കുമാർ, ടൈ​ഗർ ഷറോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിന്റെ മേക്കിംങ് വീഡിയോ പുറത്തിറങ്ങി. താരങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 

Advertisment

ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.

ആക്ഷൻ സീക്വൻസുകൾ നിറഞ്ഞ വീഡിയോ, മഞ്ഞുമൂടിയ പർവതങ്ങളുടെയും പച്ചപ്പിന്റെ പശ്ചാത്തലത്തില്‍ ആകർഷകമായ ഷോട്ടുകളാണ് പുറത്തായത്. വായുവിലൂടെ പറക്കുന്ന കാറുകൾ മുതൽ സാഹസികമായ ഹെലികോപ്റ്റർ രംഗങ്ങൾ വരെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ 'അതിർത്തികൾ ഭേദിക്കുന്ന അസാധാരണമായ ദൃശ്യാനുഭവത്തിന്റെ കാഴ്ച വിരുന്ന് സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. 

250 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ക്രൂ, സംവിധായകൻ അലി അബ്ബാസ് സഫർ, അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരെയും വീഡിയോയിൽ കാണാം.

Advertisment