Advertisment

ഇതുപോലെ കാര്യങ്ങൾ തുറന്നുപറയാൻ ആണത്തം വേണം; ബഹുമാനം തോന്നുന്നു; നിവിൻ നീ ഒറ്റയ്ക്കല്ല; പിന്തുണ പ്രഖ്യാപിച്ച് ബാല

ആരോപണം ഉയര്‍ന്നതിന് തൊട്ട് പിന്നാലെ പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത് അദ്ദേഹം കാര്യങ്ങള്‍ വിശദമാക്കി

New Update
nivin bala



എറണാകുളം: യുവതിയുടെ പീഡന പരാതിയില്‍ കേസ് എടുത്തതിന് പിന്നാലെ നടന്‍ നിവിന്‍ പോളിയ്ക്ക് പിന്തുണയുമായി ബാല. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബാല തന്റെ നിലപാട് അറിയിച്ചത്. ആരോപണം ഉയര്‍ന്നതിന് തൊട്ട് പിന്നാലെ പൊതുസമൂഹത്തിന് മുന്‍പില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയ നിവിന്‍ പോളിയ്ക്ക് ആണത്തം ഉണ്ടെന്നും ബാല വ്യക്തമാക്കി.

Advertisment

നിവിന്‍ പോളിയോട് തനിക്ക് ബഹുമാനം ആണ്. ആരോപണം ഉയര്‍ന്നതിന് തൊട്ട് പിന്നാലെ പത്രസമ്മേളനം വിളിച്ച് ചേര്‍ത്ത് അദ്ദേഹം കാര്യങ്ങള്‍ വിശദമാക്കി. അതിനൊരു ആണത്തം വേണം. അങ്ങിനെയാണ് വേണ്ടത്. തെറ്റ് ചെയ്യാത്തവര്‍ക്ക് ഒളിച്ചോടേണ്ട ആവശ്യം ഇല്ല. നിവിന്‍ പറഞ്ഞതില്‍ ഏറ്റവും നല്ല കാര്യം ഇതാണെന്നും ബാല പറഞ്ഞു.

ഇവിടെത്തന്നെയുണ്ട് എന്ന് അദ്ദേഹം പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്. നിരവധി കുടുംബങ്ങളാണ് സിനിമാ മേഖലയെ ആശ്രയിച്ചും വിശ്വസിച്ചും ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ കാര്യങ്ങളില്‍ വ്യക്തത നല്‍കിയ നിവിനോട് ബഹുമാനം മാത്രം. ആണായാലും പെണ്ണായാലും സത്യാവസ്ഥ തെളിയിക്കേണ്ടത് പരാതിക്കാരുടെ കടമയാണ്. ഇവിടെയും സത്യം തെളിയിക്കേണ്ടത് പരാതിക്കാരിയാണ്. അല്ലാതെ നിവിന്‍ അല്ല. വരുവരായ്മകള്‍ അവര്‍ നേരിടട്ടെയെന്നും ബാല കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഏതറ്റംവരെയും പോകാനാണ് നിവിന്റെ തീരുമാനം. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് എല്ലാവരും നിയമവശങ്ങളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണ്. ആരുമില്ലെന്ന് ഒന്നും ഇനി പറയരുത്. നിവിന്റെ കൂടെ ഞാനുണ്ട് എന്നും ബാല പറഞ്ഞു.

 

Advertisment