മ​ല​പ്പു​റ​ത്തു​ള്ള സു​ഹൃ​ത്ത് തന്‍റെ നാട്ടിലെ ക​ള്ള​ന്‍റെ ക​ഥ പ​റ​ഞ്ഞു... അതു പിന്നീട് മീശമാധവനായി: ലാൽ ജോസ്

author-image
ഫിലിം ഡസ്ക്
New Update
lala jose meeshamadhsvsn

ലാ​ൽ ജോ​സ് ജ​ന​പ്രി​യ സം​വി​ധാ​യ​ക​നാ​ണ്. വ്യ​ത്യ​സ്ത​മാ​യ ശൈ​ലി​യി​ലൂ​ടെ, വി​ഷ​യ​വൈ​വി​ധ്യ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ച​ല​ച്ചി​ത്ര​കാ​ര​ൻ. മ​ഹാ​വി​ജ​യ​ങ്ങ​ളും പ​രാ​ജ​യ​ങ്ങ​ളു​മൊ​ക്കെ ചേ​ർ​ന്ന​താ​ണ് ലാ​ൽ ജോ​സ് എ​ന്ന സം​വി​ധാ​യ​ക​ന്‍റെ ജീ​വി​തം. മീ​ശ​മാ​ധ​വ​ൻ, ചാ​ന്തു​പൊ​ട്ട്, അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട്, ക്ലാ​സ്മേ​റ്റ്സ്, ഡയമണ്ട് നെക്ലേസ്... തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ എത്രയോ ചിത്രങ്ങൾ. തന്‍റെ കരിയറിലെ ജനപ്രിയ ഹിറ്റുകളിലൊന്നായ മീശമാധവൻ എന്ന സിനിമയുടെ കഥയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ലാൽ ജോസ് പറഞ്ഞത്: 

Advertisment

മീ​ശ​മാ​ധ​വ​ൻ സി​നി​മ​യു​ടെ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്പോ​ൾ ഞാ​നും സ്ക്രി​പ്റ്റ് റൈ​റ്റ​ർ ര​ഞ്ജ​ൻ പ്ര​മോ​ദും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തോ​ളം ഹോം​വ​ർ​ക്ക് ചെ​യ്ത സി​നി​മ​യാ​യി​രു​ന്നു ര​ണ്ടാം ഭാ​വം. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ ചെ​യ്ത സി​നി​മ. എ​ന്നാ​ൽ, ചി​ത്രം പ​രാ​ജ​യ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മീ​ശ​മാ​ധ​വ​നെ​പ്പ​റ്റി ആ​ലോ​ച​ന തു​ട​ങ്ങു​ന്ന​ത്.

ദി​ലീ​പി​ന്‍റെ ഡേ​റ്റ് കൈ​യി​ലു​ണ്ട്. ക​ഥ​യൊ​ന്നും ആ​ലോ​ച​ന​യി​ൽ വ​ന്നി​ട്ടേ​യി​ല്ല. അ​ങ്ങ​നെ ക​ഥ​യ്ക്കു വേ​ണ്ടി അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു. യാ​ത്ര​ക​ൾ ചെ​യ്തു. ച​ർ​ച്ച​ക​ളു​ണ്ടാ​യി. അ​ങ്ങ​നെ​യൊ​രു സ​ന്ദ​ർ​ഭ​ത്തി​ൽ ഒ​രാ​ശ​യം കി​ട്ടി. മ​ല​പ്പു​റ​ത്തു​ള്ള ഒ​രു സു​ഹൃ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​ട്ടി​ലു​ള്ള ഒ​രു ക​ള്ള​ന്‍റെ ക​ഥ പ​റ​ഞ്ഞു. ക​ഥ പ​റ​ഞ്ഞു​തീ​ർ​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​ർ ആ ​ക​ള്ള​നെ അ​ത്ര​യ്ക്ക് സ്നേ​ഹി​ച്ചി​രു​ന്നു. ക​ള്ള​ന്‍റെ ഒ​പ്പം നി​ൽ​ക്കു​ന്ന നാ​ട്ടു​കാ​ർ. ആ ​ക​ഥ​യി​ൽ നി​ന്ന് ഒ​രു ചെ​റി​യ എ​ല​മെ​ന്‍റ് ആ​ണ് എ​ടു​ത്ത​ത്. ര​ഞ്ജ​ൻ അ​തി​ന്‍റെ ചി​ന്ത​ക​ളും എ​ഴു​ത്തും തു​ട​ങ്ങി. അങ്ങനെയാണ് മീശമാധവന്‍റെ കഥയിലേക്കു ഞങ്ങൾ പ്രവേശിക്കുന്നത്...''

Advertisment