തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളിൽ മദ്യവും. ലൈസൻസിനായി അനുമതി തേടി  പിവിആർ ഐനോക്സ്. തീയേറ്ററുകളിലേക്ക് കൂടുതൽ പേരെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം

പിവിആ‌ർ ഐനോക്സ് തീയേറ്ററുകളിലേക്കുളള പ്രേഷകരുടെ തിരക്ക് കുറയുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്. 

New Update
PVR Inox

ബംഗളൂരു : ഗുരുഗ്രാം, ബംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസിനായി മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഐനോക്സ് ശ്രമം തുടങ്ങിയതായി എൻഡിടിവിയുടെ റിപ്പോ‍‌ർട്ട്.

Advertisment

പിവിആ‌ർ ഐനോക്സ് തീയേറ്ററുകളിലേക്കുളള പ്രേഷകരുടെ തിരക്ക് കുറയുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്. 


ഓഡിറ്റോറിയങ്ങളിലേക്ക് പാനീയങ്ങൾ കൊണ്ടുപോകാൻ ഉപഭോക്താക്കൾക്ക് അനുവാദമില്ലെങ്കിലും, ഡയറക്ടേഴ്‌സ് കട്ട് പോലുള്ള ആഡംബര ഫോർമാറ്റുകളിലുള്ള തീയേറ്ററുകളിൽ സിനിമ കാണുന്നതിന് മുമ്പോ ശേഷമോ അവർക്ക് ലോഞ്ച് ഏരിയകളിൽ ലഹരിപാനീയങ്ങൾ ആസ്വദിക്കാൻ കഴിയും.


എന്നാൽ പുതിയ മാറ്റം നിലവിൽ വന്നാൽ സിനിമക്ക് മുൻപോ അതിനു ശേഷമോ മദ്യപിക്കാൻ കഴിയും.

അപ്പോഴും തീയേറ്ററുകൾക്കകത്ത് മദ്യം നിരോധിക്കാൻ തന്നെയാണ് സാധ്യതയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.