/sathyam/media/media_files/2025/01/24/QNc8HjsfqFOqYYgPephi.jpg)
തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് അല്ല ഒരു "ബെസ്റ്റി" കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ നർമത്തിൽ ചാലിച്ചവതരിപ്പിക്കുന്നത്. അതാണ് "ബെസ്റ്റി" സിനിമയുടെ ഇതിവൃത്തം.
യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' മികച്ച പ്രതികരണത്തോടെ പ്രദർശനം ആരംഭിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ഷാനു സമദാണ് നിർവഹിക്കുന്നത്. പൊന്നാനി അസീസിന്റെതാണ് കഥ.
ആദ്യപകുതി പ്രേക്ഷകരെ ചിരിപ്പിച്ച് നീങ്ങുമ്പോൾ രണ്ടാം പകുതി ആകാംക്ഷയും ട്വിസ്റ്റും നിറഞ്ഞതാണ്. ചിത്രത്തിന്റെ ക്ലൈമാക്സിനു മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്.
ആരാണീ ബെസ്റ്റി? എന്താണ് ബെസ്റ്റിയെ കൊണ്ടുള്ള ഗുണങ്ങളും പ്രശ്‍നങ്ങളും ?!! കോമഡിയും ആക്ഷനും സസ്‌പെൻസും നിറഞ്ഞ ഇതിവൃത്തത്തെ അതിന്റെ രസം ഒട്ടും ചോരാതെ സിനിമയിൽ പറഞ്ഞു ഫലിപ്പിക്കാൻ സംവിധായകൻ ഷാനു സമദിന് കഴിഞ്ഞിട്ടുണ്ട്.
ബെസ്റ്റിയിലെ ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. നർമ്മത്തിന്റെ രസച്ചരട് മുറിയാതെ ആക്ഷനും ത്രില്ലറും ഒത്തുചേർത്ത് ട്രാക്കിൽ കഥ കൊണ്ടുപോകുന്നതാണ് ബെസ്റ്റി എന്ന സിനിമ പ്രേക്ഷകർക്ക് രസകരമാക്കുന്നത്.ഒരു യൂത്ത് -ഫാമിലി എന്റർടെയ്നർ എന്ന നിലയിൽ "ബെസ്റ്റി" നല്ലൊരു താരനിരയെ അണിനിരത്തി കൃത്യമായ പ്രാധാന്യം നൽകി തീർത്തും ഒരു എന്റർടെയ്നർ ഫോർമുല സൃഷ്ട്ടിക്കുന്നുണ്ട്. നല്ലൊരു കഥയുടെ പിൻബലത്തിൽ സൗഹൃദത്തിൻറെ വലിപ്പവും കുടുംബ ബന്ധത്തിന്റെ ആഴവും ചിത്രം പങ്കുവയ്ക്കുന്നു.
അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ് തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
ബെസ്റ്റിയിലെ ഓരോ ആർട്ടിസ്റ്റുകളും അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ചിരിക്കാനും അതോടൊപ്പം തന്നെ ചിന്തിക്കാനും ഉള്ള ഒരു പിടി കാര്യങ്ങൾ പകർന്ന് തരുന്ന ഈ "ബെസ്റ്റി" യുവ പ്രേക്ഷകർക്കും കുടുംബപ്രേക്ഷകർക്കും ഏറെ പ്രിയങ്കരമാവും എന്നുള്ളത് ഉറപ്പാണ്.