/sathyam/media/media_files/2026/02/09/naaga-2026-02-09-16-58-12.jpeg)
കളം@24 എന്ന തന്റെ രണ്ടാമത്തെ ചിത്രവുമായി സംവിധായകൻ രകേഷ് കൃഷ്ണൻ കുരമ്പാല എത്തുന്നു. ബ്ലൂം ഇന്റർനാഷ്ണലിന്റെ ബാനറിൽ വേണു ​ഗോപാലകൃഷ്ണൻ നിർമ്മിച്ച് രാ​കേഷ് രചനയും സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന് നാ​ഗാ എന്ന പേരിട്ടു. കാടിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ത്രില്ലർ ​ഡ്രാമയാണ് നാ​​ഗ. ചിത്രത്തിന്റെ പ്രധാന അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
ബ്ലൂം ഇന്റർനാഷ്ണലിന്റെ മൂന്നാമത്തെ ചിത്രമാണ് നാ​ഗ. അരുൺ ചന്ദ്രേശേഖരനാണ് എക്സികുട്ടീവ് പ്രൊഡൻസർ. ഛായാ​ഗ്രഹണം വിപിൻ.പി.വി, ബിബിൻ അശോകാണ് ചിത്രത്തിന്റെ സം​ഗീതം നിർവഹിക്കുന്നത്. എഡിറ്റർ- ബിൻജു ബാബു, ​ഗാനരചന- വിജയലക്ഷ്മി ബാലസുബ്രഹ്മണി, അസോസിയേറ്റ് ഡയറക്ടർ- ഷിബു ​ഗം​ഗാധരൻ, പ്രൊഡക്ഷൻ കൺട്രോളർ- എ.ഡി ശ്രീകുമാർ, പ്രൊജക്ട് ഡിസൈനർ- സുജിത്ത്, പ്രൊഡക്ഷൻ മാനേജർ- ബിനു തോമ, പിആർഒ- സതീഷ് എരിയാളത്ത്.
പന്തളം കുരമ്പാല കാർത്തികയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും മുൻ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ ആർ.കുറുപ്പിന്റെയും മകനായ രാകേഷ് കൃഷ്ണനെ ജന്മനാ ബാധിച്ചതാണ് സെറിബ്രൽ പാൾസി. എന്നാൽ തന്റെ നിശ്ചയദാർഢ്യം കൊണ്ട് രോ​ഗത്തെ തോൽപ്പിച്ചാണ് രാകേഷ് ആദ്യ ചിത്രം ഒരുക്കിയത്. മലയാളത്തിലെ മുൻനിര അഭിനേതാക്കൾ നാ​ഗയിൽ വേഷമിടുന്നുണ്ട്. ആദ്യ ചിത്രത്തെ അപേക്ഷിച്ച് വലിയ കാൻവാസിലും ബജറ്റിലുമാണ് നാ​ഗ ചിത്രീകരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us