ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ആമസോൺ പ്രൈമിലെത്തുന്നു

വീഡിയോ ചിത്രത്തിന്റെ ആഗോള സ്ട്രീമിംഗ് പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം.

author-image
ഫിലിം ഡസ്ക്
New Update
dhanush captain miller.jpg

മിഴകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’. പിരീയോഡിക് ആക്ഷൻ-അഡ്വഞ്ചർ ഡ്രാമയയാണ് ചിത്രം എത്തിയത്. തിയേറ്ററുകളിൽ വൻ വിജയമായ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ഇപ്പോൾ ചര്‍ച്ചയാക്കുന്നത്.

Advertisment

വീഡിയോ ചിത്രത്തിന്റെ ആഗോള സ്ട്രീമിംഗ് പ്രീമിയർ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍ പ്രൈം. അരുൺരാജ കാമരാജ്, മധൻ കാർക്കി എന്നിവർക്കൊപ്പം അരുൺ മതേശ്വരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സത്യജ്യോതി ഫിലിംസാണ് നിര്‍മ്മിച്ചിരിക്കുന്നത്.

1930കളിലെയും 40കളിലെയും മദ്രാസ് പ്രസിഡൻസി പശ്ചാത്തലമാക്കിയുള്ള ആക്ഷൻ അഡ്വഞ്ചർ ചിത്രത്തിൽ പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, സുന്ദീപ് കിഷൻ എന്നിരാണ് മറ്റുതാരങ്ങൾ. തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ഡബ്ബ് ചെയ്ത് തമിഴിൽ ചിത്രം ഫെബ്രുവരി 9 ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ സ്ട്രീമിംഗ് ആരംഭിക്കും.

dhanush amazon prime
Advertisment