/sathyam/media/media_files/2025/11/02/108326504-2025-11-02-08-22-07.webp)
ഭക്ഷണം ഇഷ്ടപ്പെടുന്നതുപോലെ താരങ്ങള്‍ രുചികരമായ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളും നടത്തുന്നുണ്ട്.
മികച്ച ഭക്ഷണംകൊണ്ടു മാത്രമല്ല, ഈ ഭക്ഷണശാലകള്‍ പ്രസിദ്ധം, ഇവിടത്തെ ആതിഥ്യമര്യാദയും അന്തരീക്ഷവും ഭക്ഷണപ്രേമികളെ ആകര്‍ഷിക്കുന്നു.
സം പ്ലേസ് എല്‍സ് സൂപ്പര്‍താരം ബോബി ഡിയോളിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ജനപ്രിയ റസ്റ്ററന്റ് ആണ് സം പ്ലേസ് എല്‍സ്.
ലെവല്‍ 2, ജിയോ വേള്‍ഡ് ഡ്രൈവ്, മേക്കര്‍ മാക്‌സിറ്റി, ബാന്‍ദ്ര കുര്‍ല കോംപ്ലക്‌സിലാണ് സം പ്ലേസ് എല്‍സ്.
വടക്കേ ഇന്ത്യന്‍, ചൈനീസ്, കോണ്ടിനെന്റല്‍, ഇറ്റാലിയന്‍, ജാപ്പനീസ് വിഭവങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന മള്‍ട്ടി-കുസിന്‍ മെനു സം പ്ലേസ് എല്‍സ് നല്‍കുന്നു.
ഊര്‍ജസ്വലവും സ്‌റ്റൈലിഷുമായ അന്തരീക്ഷം, ലൈവ് മ്യൂസിക്, ഡിജെ പാര്‍ട്ടികള്‍, ബാര്‍ തുടങ്ങിയ ഇവിടെയുണ്ട്.
ജനപ്രിയ ഇനങ്ങളില്‍ തെച്ച മുര്‍ഗ്, വോക്ക്-ടോസ്ഡ് ചില്ലി ചിക്കന്‍, ഗൂര്‍മെറ്റ് പിസകള്‍ തുടങ്ങിയ പ്രസിദ്ധമാണ്.
ടോറി
ഇന്റീരിയര്‍ ഡിസൈനറും നിര്‍മാതാവുമായ ഗൗരി ഖാന്റെ ആദ്യ റസ്റ്ററന്റ്, നിങ്ങള്‍ അവരില്‍ നിന്നു പ്രതീക്ഷിക്കുന്നതുപോലെ..! അതിശയിപ്പിക്കുന്ന ലൈറ്റിംഗ്, ഗ്ലാമറസ് ഡീറ്റെയിലിംഗ്, ഏഷ്യന്‍ ഭക്ഷണം എന്നിവയാണ് ഹൈലൈറ്റ്.
ടേബിള്‍വെയര്‍ മുതല്‍ പ്ലേലിസ്റ്റ് വരെയുള്ള എല്ലാ ഘടകങ്ങളും ക്യൂറേറ്റഡ് ആയി തോന്നും. നിത്യേന നൂറുകണക്കിന് ആളുകള്‍ കുടുംബസമേതം ഭക്ഷണം കഴിക്കാന്‍ എത്തുന്ന റസ്റ്ററന്റ് വ്യത്യസ്ത അനുഭവമാണെന്ന് അവിടം സന്ദര്‍ശിച്ചവര്‍ പറയുന്നു.
ബാസ്റ്റ്യന്‍ അറ്റ് ദി ടോപ്പ്
മുംബൈയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സെലിബ്രിറ്റി ഡൈനിംഗ് സ്‌പോട്ടുകളില്‍ ഒന്നാണ് ബാസ്റ്റ്യന്‍ അറ്റ് ദി ടോപ്പ്.
ബോളിവുഡ് സ്വപ്‌നസുന്ദരി ശില്‍പ്പ ഷെട്ടിയാണ് ബാസ്റ്റ്യന്റെ സഹ ഉടമ. എപ്പോഴും തിരക്കേറിയ ഭക്ഷണശാല കൂടിയാണിത്. സീഫുഡ്, ഒക്ടേന്‍ കോക്ക്‌ടെയിലുകള്‍ എന്നിവ ബാസ്റ്റിയന്റെ പ്രത്യേകതയാണ്.
സോളെയര്‍
മുംബൈയിലെ ബാന്ദ്ര കുര്‍ല കോംപ്ലക്‌സിലെ (ബികെസി) ഗ്രാന്‍ഡ് ഹയാത്തിലാണ് ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ സോളെയര്‍ റസ്റ്ററന്റ്.
ഈവര്‍ഷം ആരംഭിച്ച റസ്റ്ററന്റ്, ഏഷ്യന്‍, മെഡിറ്ററേനിയന്‍, ആധുനിക ഇന്ത്യന്‍ വിഭവങ്ങള്‍ എന്നിവയാല്‍ പ്രസിദ്ധമാണ്. ലോകമെമ്പാടുമുള്ള യാത്രകളില്‍നിന്നും രുചിയനുഭവങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സഞ്ജയ് ദത്ത് തന്റെ റസ്റ്ററന്റിന് തുടക്കംകുറിച്ചത്.
ന്യൂമ
കൊളാബയുടെ പൈതൃക പാതകളില്‍, ചലച്ചിത്ര നിര്‍മാതാവ് കരണ്‍ ജോഹര്‍ ഒരു കൊളോണിയല്‍ ബംഗ്ലാവിനെ ഒരു സിനിമാറ്റിക് ഡൈനിംഗ് അനുഭവമാക്കി മാറ്റുന്നു.
ആനന്ദകരമായ അന്തരീക്ഷം, നാടകീയത തുടങ്ങി ഓരോ കോണും അദ്ദേഹത്തിന്റെ സിനിമയിലെ ഫ്രെയിം പോലെ തോന്നിപ്പിക്കും.
മുറികള്‍ സീനുകള്‍ പോലെയാണ്. ഓരോന്നിനും അതിന്റേതായ ശൈലി, വര്‍ണവിസ്മയങ്ങള്‍ എന്നിവയുണ്ട്. ആഡംബര യൂറോപ്യന്‍ ഡൈനിംഗ് ആണ് അവിടെ ലഭിക്കുക.
സ്‌കാര്‍ലറ്റ് ഹൗസ്
ബാന്ദ്രയിലെ പുനഃസ്ഥാപിച്ച ഇന്തോ-പോര്‍ച്ചുഗീസ് ബംഗ്ലാവ് മലൈക അറോറ അതിവിശിഷ്ടമായ റസ്റ്ററന്റ് ആയി മാറ്റിയിരിക്കുന്നു. ക്യൂറേറ്റഡ് ചേരുവകളും, സ്വര്‍ണനിറങ്ങളില്‍ തിളങ്ങുന്ന കോക്ടെയിലുകളും അവിടത്തെമാത്രം പ്രത്യേകതയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us