യുകെയിൽ ചിത്രീകരിച്ച മലയാളം ഹൊറർ ഷോർട്ട് ഫിലിമിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update
1

യുകെ: യുകെയിലെ മലയാള സിനിമാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താരങ്ങളായ സിമി ജോസും പാർവതി പിള്ളയും പ്രധാനവേഷങ്ങളിൽ എത്തുന്ന പുതിയ മലയാളം ഹൊറർ ഷോർട്ട് ഫിലിം ‘ദി ഡാർക്ക് വുഡ്സ്’ ന്റെ ക്യാരക്ടർ പോസ്റ്ററുകളണ് പുറത്തിറങ്ങിയിരിക്കുന്നത്.

Advertisment

ആര്യ ഗ്രെയ്‌സ് ജോസഫ് എന്ന കഥാപാത്രത്തെ സിമി ജോസും ശ്രദ്ധ ഫ്രാൻസിസ് എന്ന കഥാപാത്രത്തെ പാർവതി പിള്ളയും അവതരിപ്പിക്കുന്നു.

ഡെസ്പരാഡോസ് ഫിലിം കമ്പനി യുകെയുടെ ബാനറിൽ ശ്രീജ കണ്ണൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും  സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഇംഗ്ളണ്ടിലെ നിഗൂഢത നിറഞ്ഞ ഒരു കാടിന്റെ പശ്ചാത്തലത്തിലാണ് മുന്നേറുന്നത്.

ക്യാമറ ലിതിന്‍ പോൾ, എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, ഗ്രാഫിക്‌സ് ആഷിക് അശോക്. പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന ‘ദി ഡാർക്ക് വുഡ്സ്’ മലയാള ഷോർട്ട് ഫിലിമുകളുടെ മേഖലയിൽ പുതുമയാർന്ന ദൃശ്യാനുഭവമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

Advertisment