New Update
/sathyam/media/media_files/2025/09/05/photos182-2025-09-05-19-12-12.jpg)
ചെന്നൈ: നടന്‍ അജിത്തിന്റെ സിനിമയ്‌ക്കെതിരെ ഇളയരാജ കോടതിയില്‍. ഗുഡ് ബാഡ് അഗ്ലി സിനിമക്കെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചത്.
Advertisment
അനുമതിയില്ലാതെ തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ഇളയരാജയുടെ ആവശ്യം. ഗാനങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യാനും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. നേരത്തെ മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന തമിഴ് ചിത്രത്തില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കൂടാതെ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ തന്റെ ഗാനം ഉപയോഗിച്ചെന്ന് പറഞ്ഞും ഇളയരാജ നിയമനടപടി സ്വീകരിച്ചിരുന്നു.