/sathyam/media/media_files/2025/01/03/vPiiKHMzmNhX9HIW1N4L.jpg)
ചെന്നൈ: ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ടിലെ ചിത്രം 'ഐഡന്റിറ്റി'യ്ക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്.
മികച്ച പ്രതികരണം കാരണം തമിഴ്നാട്ടിൽ രണ്ടാം ദിനം 40 സ്ക്രീനുകൾ ചിത്രത്തിന് കൂട്ടിയിരിക്കുകയാണ്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് ഇത് അപൂർവ്വമാണ്.
2025 ലെ തുടക്കം ഗംഭീരമായെന്നാണ് പ്രേക്ഷക പ്രതികരണം. നിലവാരമുള്ള ചിത്രമെന്നും നല്ല മേക്കിം​ഗ് ആണെന്നുമാണ് ഐഡന്റിറ്റിയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്.
രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകരായ അഖിൽ പോൾ- അനസ് ഖാൻ എന്നിവർ ചേർന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്.