New Update
/sathyam/media/media_files/2025/01/11/7JAZTblg5hszAXNNJDVf.jpg)
ചെന്നൈ: പ്രമുഖ തമിഴ് നടി കമല കാമേഷ് (72) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.
Advertisment
തമിഴ് സിനിമകളിൽ അമ്മ വേഷങ്ങൾ ചെയ്ത് പ്രേഷക ശ്രദ്ധ നേടിയ നടിയാണ് കമല. തമിഴിൽ അഞ്ഞൂറിലധികം സിനിമകളിൽ കമല അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലും താരം തന്റെ വ്യക്തി മുദ്ര പതിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ആളൊരുങ്ങി അരങ്ങോരുങ്ങി, അമൃതം ഗമയ, വീണ്ടും ലിസ, ഉത്സവപിറ്റേന്ന് തുടങ്ങി പത്തിലധികം മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
നിരവധി മുൻനിര താരങ്ങൾക്ക് കമല കാമേഷ് അമ്മ വേഷം ചെയ്തിട്ടുണ്ട്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്‌ല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
അന്തരിച്ച സംഗീതസംവിധായകൻ കാമേഷാണ് കമലയുടെ ഭർത്താവ്. നടൻ റിയാസ് ഖാൻ മരുമകനാണ്.