/sathyam/media/media_files/2025/02/05/w54S8Anze87wULbo0W3T.jpg)
ചെന്നൈ: തെന്നിന്ത്യൻ സിനിമാനടി പുഷ്പലത(87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1958-ൽ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്.
1969-ൽ തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത 'നേഴ്സി'ലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. എം.ജി.ആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ എന്നിവരുടെ നായികയായും തിളങ്ങി.
നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം ആണ് പുഷ്പലതയുടെ അവസാന ചിത്രം.
തുടർന്ന് സിനിമാ രംഗത്ത് നിന്നും അകന്നു കഴിഞ്ഞ പുഷ്പലത, ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.