ചെന്നൈ : തെന്നിന്ത്യൻ താരം തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. നടി തന്നെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പങ്കുവച്ചത്. എക്സിൽ വരുന്ന പോസ്റ്റുകൾ തന്റെതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും നടി പറഞ്ഞു.
അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും നടി വ്യക്തമാക്കി.