പരിശീലനത്തിനിടെ കാര്‍ ബാരിയറില്‍ ഇടിച്ചു. സൂപ്പര്‍താരം അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു

താരത്തിന് അപകടത്തില്‍ കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്

author-image
ഫിലിം ഡസ്ക്
New Update
ajit h kumar111

ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന മത്സരത്തിനിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുമ്പും റേസിനിടെ അജിത്ത് അപകടത്തില്‍പ്പെട്ടിരുന്നു. 

Advertisment

പരിശീലനത്തിനിടെ ബാരിയറില്‍ ഇടിച്ച് കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ അജിത്തിനെ വാഹനത്തില്‍ നിന്നും മാറ്റി. പിന്നീട് മറ്റൊരു കാറില്‍ അജിത് പരിശീലനം തുടരുകയും ചെയ്തിരുന്നു.

താരത്തിന് അപകടത്തില്‍ കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പോര്‍ഷെ സ്പ്രിന്റ് ചലഞ്ച് ടൂര്‍ണമെന്റില്‍ അജിത്തിന്റെ കാറിനെ മറ്റൊരു വാഹനം മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫെബ്രുവരിയിലും അജിത് കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. 

പോര്‍ച്ചുഗലിലെ എസ്‌റ്റോറിലായിരുന്നു അന്ന് അപകടമുണ്ടായത്. അന്നും പരിക്കേല്‍ക്കാതെ അജിത് രക്ഷപ്പെട്ടിരുന്നു. പരിശീലന സെഷനിടെയാണ് അന്ന് അപകടമുണ്ടായത്. മുമ്പ് ദുബൈയിലെ റേസിനിടെയും അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു.

Advertisment